ജയ്പുർ: വിരാട് കോഹ്ലിയുടെ പിൻഗാമിയായി ഇന്ത്യൻ ട്വൻറി 20 ക്രിക്കറ്റ് ടീമിെൻറ നായകസ്ഥാനമേറ്റ രോഹിത് ശർമക്ക് ന്യൂസിലൻഡുമായുള്ള പരമ്പരയോടെ ബുധനാഴ്ച അരങ്ങേറ്റം. മൂന്നു മത്സരങ്ങളുള്ള ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വൈകീട്ട് ഏഴിന് ജയ്പുരിൽ നടക്കും.
ഇന്ത്യൻ ടീമിെൻറ ഏറ്റവും പ്രധാന താരം കോഹ്ലി തന്നെയാണെന്ന് മത്സരത്തിന് മുന്നോടിയായി ജയ്പുരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രോഹിത് ശർമ മാധ്യമങ്ങളോടു പറഞ്ഞു.
കോഹ്ലിക്കൊപ്പം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ട്വൻറി 20 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെയാണ് കിവീസിെൻറ ഇന്ത്യൻ പര്യടനം. രണ്ടാം മത്സരം 19ന് റാഞ്ചിയിലും അവസാന മത്സരം 21ന് കൊൽക്കത്തയിലുമാണ്. കാൺപൂരിലും മുംബൈയിലുമായി രണ്ടു ടെസ്റ്റ് മത്സരങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.