വ​നി​ത പ്രീ​മി​യ​ർ ലീ​ഗി​ൽ ബാം​ഗ്ലൂ​രിന് ജയം

ബം​ഗ​ളൂ​രു: വ​നി​ത പ്രീ​മി​യ​ർ ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​വു​മാ​യി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ഒ​ന്നാം സ്ഥാ​ന​ത്ത്. ഗു​ജ​റാ​ത്ത് ജ​യ​ന്റ്സി​നെ എ​ട്ടു വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 107 റ​ൺ​സി​ലൊ​തു​ങ്ങി.

ബാം​ഗ്ലൂ​ർ 12.3 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​ന് ല​ക്ഷ്യം​ക​ണ്ടു. ക്യാ​പ്റ്റ​നും ഓ​പ​ണ​റു​മാ​യ സ്മൃ​തി മ​ന്ദാ​ന 27 പ​ന്തി​ൽ 43 റ​ൺ​സെ​ടു​ത്തു. സ​ബ്ബി​നേ​നെ മേ​ഘ​ന 28 പ​ന്തി​ൽ 36ഉം ​എ​ല്ലി​സ് പെ​റി 14 പ​ന്തി​ൽ 23ഉം ​റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

നേ​ര​ത്തേ, പു​റ​ത്താ​വാ​തെ 25 പ​ന്തി​ൽ 31 റ​ൺ​സ​ടി​ച്ച് ദ​യാ​ല​ൻ ഹേ​മ​ല​ത ഗു​ജ​റാ​ത്ത് ടോ​പ് സ്കോ​റ​റാ​യി. ഓ​പ​ണ​ർ ഹ​ർ​ലീ​ൻ ഡി​യോ​ൾ 31 പ​ന്തി​ൽ 22 റ​ൺ​സ് ചേ​ർ​ത്തു. മ​റ്റൊ​രു ഓ​പ​ണ​റും ക്യാ​പ്റ്റ​നു​മാ​യ ബെ​ത്ത് മൂ​ണി (8), ഫീ​ബ് ലി​ച്ച്ഫീ​ൽ​ഡ് (5), വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി (9), ആ​ഷ് ലി ​ഗാ​ർ​ഡ്ന​ർ (7), കാ​ത​റി​ൻ ബ്രേ​സ് (3), സ്നേ​ഹ് റാ​ണ (12) എ​ന്നി​വ​രെ​ല്ലാം വേ​ഗം മ​ട​ങ്ങി. ഗു​ജ​റാ​ത്തി​നാ​യി സോ​ഫി മോ​ളി​നൂ​സ് മൂ​ന്നും രേ​ണു​ക സി​ങ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.

Tags:    
News Summary - Royal Challengers Bangalore vs Gujarat Giants Live Score: Royal Challengers Bangalore beat Gujarat Giants by 8 wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.