രജനികാന്തിനെ അനുകരിച്ച് ഫോട്ടോ, പിന്നാലെ പന്തിനെ ധോണിയുടെ പിൻഗാമിയാക്കി ആരാധകർ; പന്ത് സി.എസ്.കെയിലേക്ക്?

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ നിലവിലെ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷബ് പന്ത് തന്‍റെ ഐ.പി.എൽ ടീമായ ഡൽഹി ക്യാപിറ്റൽസിൽ നിന്നും സി.എസ്.കെയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൂപ്പർതാരം എം.എസ്. ധോണിക്ക് ഏറ്റവും മികച്ച പിൻഗാമിയായിരിക്കും പന്ത് എന്ന് ആരാധകർ വിശ്വസിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരു ഭാഗത്ത് നിന്നും ഔദ്യോഗികമായി യാതൊരു നിക്കവും തന്നെ ഉണ്ടായിട്ടില്ല. ഡൽഹി ക്യാപിറ്റൽസിന്‍റെ നായകൻ കൂടിയാണ് പന്ത്.

ഈ അഭ്യൂഹങ്ങൾ പരക്കെയാണ് കഴിഞ്ഞ ദിവസം പന്ത് ഒരു ഫോട്ടോ തന്‍റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തിനെ അനുകരിച്ചാണ് അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. രജനികാന്തിന്‍റെ 2016ൽ പുറത്തിറങ്ങിയ 'കബാലി' എന്ന ചിത്രത്തിലെ പോസ് ആയിരുന്നു പന്ത് അനുകരിച്ചത്. 'തലൈവ' എന്ന് ക്യാപ്ഷനും അദ്ദേഹം പോസ്റ്റിന് നൽകിയിരുന്നു. താരത്തിന്‍റെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ധോണിക്ക് പിൻഗാമിയായി താൻ ടീമിലെത്തുമെന്ന് പറയുന്ന പന്തിന്‍റെ രീതിയാണ് ഇത്, പന്ത് സി.എസ്.കെയിലേക്ക് എത്തുമെന്ന് ഉറപ്പാണ് എന്നൊക്കെ കമന്‍റ് ചെയ്യുന്നവരെ പോസ്റ്റിൽ കാണാം. 2016ൽ ധോണിയും ഇതേ പോസിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അത് കുത്തിപ്പൊക്കാനും ആരാധകർ മറന്നില്ല.


Full View


സി.എസ്.കെ പന്തിനെ ട്രേഡ് ചെയ്യാനായി ശ്രമിക്കുന്നുണ്ടെന്നാണ് ദൈനിക് ജഗ്രാൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്രിക്കറ്റിങ് ഡയറക്ടറായ സൗരവ് ഗാംഗുലിക്ക് പന്തിനെ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റുവാൻ താത്പര്യമില്ല. ധോണി ഇനി ഒരുപാടൊന്നും കളിക്കില്ലെന്നും അതിനാൽ തന്നെ രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളെ തന്നെ ടീമിലെത്തിക്കാൻ സി.എസ്.കെ ശ്രമിക്കുമെന്ന് ടീമുമായി ബന്ധപ്പെട്ട ഒരു സോഴ്സ് ദൈനിക് ജഗ്രാനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.



Tags:    
News Summary - rumours says rishab pant is coming to csk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.