അബൂദബി: അവിസ്മരണീയ സെഞ്ച്വറിയുമായി അബൂദബി മൈതാനം തേന്റതാക്കി മാറ്റിയ ഋഥുരാജ് ഗെയ്ക്വാദിന്റെ മിടുക്കിൽ കൂറ്റൻ സ്കോറുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. അവസാന പന്തിൽ സെഞ്ച്വറിയിലേക്കെത്താൻ അഞ്ചുറൺസ് വേണമെന്നിരിക്കേ രാജസ്ഥാന്‍റെ പ്രീമിയം പേസർ മുസ്തഫിസുർ റഹ്മാനെ ഗാലറിയിലേക്ക് സിക്സറിന് പറത്തിയാണ് ഗെയ്ക്വാദ് തന്‍റെ കന്നി സെഞ്ച്വറിയുടെ മധുരം നുണഞ്ഞത്.
പതിയെത്തുടങ്ങി പെയ്തിറങ്ങിയ ഗെയ്ക്വാദിന്റെ തീപ്പൊരി ബാറ്റിങ്ങിന്‍റെ മികവിൽ നാലുവിക്കറ്റിന് 189 റൺസാണ് ചെന്നൈ കുറിച്ചത്. 43 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയ ഗെയ്ക്വാദ് പിന്നീട് ഗിയർ മാറ്റുകയായിരുന്നു. ഒൻപത് ബൗണ്ടറികളും അഞ്ചുസിക്സറുകളുമാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പെയ്തിറങ്ങിയത്. സെഞ്ച്വറിയോടെ 508 റൺസുമായി ടൂർണെമന്റ് ടോപ്സ്കോറർക്കുള്ള ഓറഞ്ച് തൊപ്പിയും ഗെയ്ക്വാദ് നേടിയെടുത്തു.
ഫാഫ് ഡുെപ്ലസിസ് (25), മുഈൻ അലി (21), രവീന്ദ്ര ജദേജ (32) എന്നിവരും തങ്ങളുടെ സംഭാവനകൾ നൽകി. സുരേഷ് റെയ്ന മൂന്നുറൺസുമായി ഒരിക്കൽ കൂടി പരാജയമായപ്പോൾ അമ്പാട്ടി റായുഡു രണ്ടുറൺസുമായി മടങ്ങി. രാജസ്ഥാനായി രാഹുൽ തേവാത്തിയ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.