വിമാന ദുരന്തം: പ്രാർഥനയും അനുശോചനവുമായി സചിനും കോഹ്​ലിയും

കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് ക്രിക്കറ്റ് താരങ്ങളായ സചിൻ തെണ്ടുൽക്കറും വിരാട് കോഹ്​ലിയും. അപകടത്തിലുൾപ്പെട്ടവരുടെ സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും ഇരുവരും ട്വീറ്റ് ചെയ്തു.

കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട യാത്രികരുടെ സുരക്ഷക്കായി പ്രാർഥിക്കുന്നു. ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനമറിയിക്കുന്നു -സചിൻ ഇന്നലെ രാത്രി ട്വീറ്റ് ചെയ്തു.


കോഴിക്കോട് മെഡിക്കൽ കോളജിലും കൊണ്ടോട്ടി ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടവർക്ക് രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള ബ്ലഡ് ഡോണേർസ് ഇന്ത്യയുടെ ട്വീറ്റും സചിൻ പങ്കുവെച്ചിട്ടുണ്ട്.

അപകടത്തിൽ പെട്ടവർക്കായി പ്രാർഥിക്കുന്നുവെന്നും പ്രിയപ്പെട്ടവർ നഷ്ടമായവരെ അനുശോചനം അറിയിക്കുന്നുവെന്നും വിരാട് കോഹ്​ലി ട്വീറ്റ് ചെയ്തു. 


ദു​​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്ന്​ 191 പേ​​​​രു​​​​മാ​​​​യെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്​​​​​സ്​​​​​പ്ര​​​​സ്​​ എ.​​​​എ​​​​ക്​​​​​സ്.​​​​ബി 1344-ബി 737 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്​​​​​ച രാ​​​​ത്രി 7.41ന് കരിപ്പൂരിൽ​ ​​​​അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്ന്​ തെ​​​ന്നി​​​മാ​​​റി​ പി​​ള​​ർ​​ന്നു​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 18 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. പ​​​ത്തോ​​​ളം പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പുലർച്ചെയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.