ന്യൂഡൽഹി: ബാറ്റിങ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ ലെജൻഡ്സ് ലീഗ് (എൽ.എൽ.സി) ക്രിക്കറ്റിന്‍റെ ഭാഗമാകില്ലെന്ന് എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്‍റ് ലിമിറ്റഡ് വ്യക്തമാക്കി. വിരമിച്ച കളിക്കാർക്ക് വേണ്ടിയുള്ള പ്രഫഷണൽ ക്രിക്കറ്റ് ലീഗാണ് എൽ.എൽ.സി.
ലീഗിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നടൻ അമിതാഭ് ബച്ചൻ അഭിനയിച്ച പ്രമോഷണൽ വിഡിയോയിൽ സചിൻ ലെജൻഡ്സ് ലീഗിന്‍റെ ഭാഗമാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ ഔദ്യോഗിക വക്താവ് നിഷേധിച്ചു.
ലെജൻഡ്സ് ലീഗിൽ സചിൻ ടെണ്ടുൽക്കർ മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്നും ക്രിക്കറ്റ് ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് സംഘാടകർ വിട്ട് നിൽക്കണമെന്നും എസ്.ആർ.ടി സ്പോർട്സ് മാനേജ്മെന്‍റിന്‍റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ജനുവരി 20ന് ആരംഭിക്കുന്ന മത്സരത്തിൽ മികച്ച മുൻ താരങ്ങൾ ഉൾപ്പെട്ട മൂന്ന് ടീമുകളായിരിക്കും കൊമ്പ് കോർക്കുക.
'ഇന്ത്യൻ മഹാരാജാസ്' എന്ന പേരുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങ്, വിരേന്ദ്ര സേവാഗ്, ഹർഭജൻ സിങ്, പത്താൻ സഹോദരങ്ങളായ യൂസഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവരും ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.