സചിനും ലാറയും വീണ്ടും മാറ്റുരച്ചു; ഇക്കുറി ഗോൾഫിൽ

മുംബൈ: സചിൻ ടെണ്ടുൽകർ–ബ്രയാൻ ലാറ ​വൈരം ​ക്രിക്കറ്റിൽ എന്നും ആവേശം കൊള്ളിക്കുന്നതാണ്​. ഇന്നും തകർക്കാനാവാതെ കിടക്കുന്ന റെക്കോഡുകൾ മാറിമാറി പങ്കുവെക്കുന്ന രണ്ട്​ ഇതിഹാസങ്ങൾ. എന്നാൽ, ഇവർ കളി മതിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ആ ​'റൈവൽറി' അവസാനിക്കുന്നില്ല. പക്ഷേ, ഇപ്പോഴത്​ ക്രിക്കറ്റ്​ വിട്ട്​ ഗോൾഫിലാണെന്ന്​ മാത്രം.

സചി​ൻ തന്നെയാണ്​ ഇരുവരും ​േഗാൾഫ്​ കളിക്കുന്ന വിഡിയോ പങ്കുവെച്ച്​ 'ഇപ്പോൾ ഗോൾഫ്​ കോഴ്​സിൽ' എന്ന ട്വീറ്റോടെ പഴങ്കഥ ​ഒാർമിപ്പിക്കുന്നത്​.''1990ൽ ടൊറ​േൻറായിൽ ഞങ്ങൾ രണ്ടുപേരും ആദ്യമായി ക്രിക്കറ്റ്​ ഗ്രൗണ്ടിൽ പരസ്​പരം മത്സരിച്ചത്​ ഒാർക്കുന്നു. വർഷങ്ങൾക്കുശേഷം ആദ്യമായി ഗോൾഫ്​ കോഴ്​സിൽ മുഖാമുഖമെത്തുന്നു. ക്രിക്കറ്റായാലും ഗോൾഫായാലും ഇൗ സൗഹൃദം എക്കാലവും തുടരും'' -സചിൻ കുറിച്ചു.

ബ്രയാൻ ലാറ രണ്ടു മാസത്തോളമായി ​െഎ.പി.എൽ കമൻററിക്കായി മുംബൈയിലുണ്ട്​. സചി​െൻറ ഗോൾഫ്​ പ്രകടനത്തെ അഭിനന്ദിക്കാനും ലാറ മറന്നില്ല. മുംബൈയിലെ വില്ലിങ്​ടൺ സ്​പോർട്​സ്​ ക്ലബിലാണ്​ ഇരുവരും ഗോൾഫിൽ ഒരുകൈ നോക്കിയത്​.

Tags:    
News Summary - Sachin, Lara tee off on the golf course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.