ന്യൂഡൽഹി: വിരമിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ. സചിന്‍റെ പോസ്റ്റുകൾ പലപ്പോഴും വൈറൽ ആവാറുണ്ട്്.
സചിൻ വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ആരാധകർക്ക് നന്നേ രസിച്ചു. '2020ൽ കൂട്ടുകാരുമായി ബന്ധം നിലനിർത്താനുള്ള ഏക വഴി' എന്ന വാചകത്തോടെ ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്ന ചിത്രമാണ് സചിൻ പങ്കുവെച്ചത്. മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് അടക്കമുള്ള താരങ്ങൾ സചിന്‍റെ പോസ്റ്റിന് ലൈക്കടിച്ചു.
കളിയിൽ നിന്ന് വിരമിച്ച ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ സചിൻ ക്രിക്കറ്റിനെ കുറിച്ചും മറ്റ് സാമൂഹിക ചുറ്റുപാടുകളെ കുറിച്ചും തന്‍റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്.
അഡ്ലെയ്ഡിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ലീഡ് വഴങ്ങിയ ശേഷം അത്യുഗ്രൻ തിരിച്ചുവരവ് നടത്തി ഇന്ത്യയെ ചുരുട്ടിക്കെട്ടിയ ഓസീസിനെ മാസ്റ്റർ ബ്ലാസ്റ്റർ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സൗന്ദര്യം ഇതാണെന്നും അത് അവസാനിക്കുന്നത് വരെ ഒന്നും കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.