315ാം നമ്പർ ബസിലെ ആ ഓർമ ഒരിക്കലും മറക്കാനാവില്ലെന്ന് സചിൻ

മുംബൈ: ബാല്യകാലത്ത് ക്രിക്കറ്റ് പരിശീലനത്തിന് പോയിരുന്ന ബസിലെ ഓർമ്മകൾ പങ്കുവെച്ച് ഇതിഹാസതാരം സചിൻ ടെണ്ടുൽക്കർ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് സചിൻ പരിശീലനത്തിന് പോയിരുന്ന ബസിന്റെ കഥ പങ്കുവെച്ചത്. തന്റെ ബാല്യകാലത്തെ മനോഹരമായ ഓർമകളിലൊന്ന് ബസിലെ യാത്രയായിരുന്നുവെന്ന് സചിൻ പറഞ്ഞു.



ബാന്ദ്രയിലെ വീട്ടിൽ നിന്നും ​എല്ലാ ദിവസവും 315ാം ബസിലാണ് സചിൻ ശിവാജി പാർക്ക് ​ഗ്രൗണ്ടിലെത്തിയിരുന്നത്. ബസിലെ അവസാനത്തെ സീറ്റായിരുന്നു തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. വൈകുന്നേരങ്ങളിൽ സ്റ്റേഡിയത്തിൽ നിന്നും തിരിച്ചു വരുമ്പോൾ ആ സീറ്റ് മിക്കപ്പോഴും ഒഴിഞ്ഞു കിടക്കുകയാവും. മടക്കയാത്രയിൽ തണുത്ത കാറ്റേറ്റ് സീറ്റിലിരുന്ന് ഉറങ്ങാറുണ്ടായിരുന്നുവെന്നും സചിൻ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു. സീറ്റിലിരുന്ന് ഉറങ്ങിയത് മൂലം താൻ സ്റ്റോപ്പിൽ ഇറങ്ങാതെ ബസിൽ കുറേ ദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നും സചിൻ ഓർമിച്ചെടുക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഞാൻ 315ാം നമ്പർ ബസ് കാണുകയാണ്. ഇതേ ബസിൽ തന്നെയാണ് ബാന്ദ്രയിൽ നിന്നും ഞാൻ ശിവാജി നഗറിലേക്ക് പോയിരുന്നത്. ദിവസം മുഴുവനുമുള്ള പ്രാക്ടിസിന് ശേഷം ഇതേ ബസിൽ തിരിച്ചു വരുന്നത് മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു.

Tags:    
News Summary - Sachin Tendulkar Recalls 'favourite' Bus Seat On Way To Cricket Practice As A Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.