ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പാഡ് അഴിച്ചിട്ട് തിങ്കളാഴ്ച ഏഴ് വർഷം തികഞ്ഞിരുന്നു. ഹോംഗ്രൗണ്ടായ വാംങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരെയാണ് സചിൻ തൻെറ 24 വർഷം നീണ്ട ക്രിക്കറ്റ് പ്രയാണത്തിന് ഫുൾസ്റ്റോപ്പിട്ടത്.
സചിൻ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ ആരാധകർ ഓർത്തെടുക്കുന്ന വേളയിൽ തൻെറ പ്രിയ സുഹൃത്തും സമകാലീനനുമായിരുന്ന ബ്രയാൻ ലാറയും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും നൽകിയ സ്പെഷ്യൽ സമ്മാനമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സചിൻ.
ട്വിറ്ററിലൂടെയാണ് ലാറയും കൂട്ടുകാരും തനിക്ക് ഒരു സ്റ്റീൽ ഡ്രം സമ്മാനിച്ച വിവരം സചിൻ വെളിവെളിപ്പെടുത്തിയത്. അത്തരം ഒരു മനോഹര സമ്മാനം നൽകിയ അവരെ സചിൻ നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു.
'ബ്രയാൻ ലാറ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അത് വായിച്ചു, അത് അതിശയകരമായി തോന്നി. എനിക്ക് ഇത് വായിക്കാൻ സാധിക്കുമോ നോക്കാം. എനിക്കറിയാം അത് അങ്ങനെയല്ലെന്ന്, എന്നാൽ ഇത് നിങ്ങൾക്കെല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു. നന്ദി' -ഡ്രം വായിക്കുന്ന വിഡിയോക്ക് ആമുഖമായി സചിൻ പറഞ്ഞു.
ക്രിക്കറ്റ് ചരിത്രത്തിൽ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സചിൻ സെഞ്ച്വറികളുടെ കാര്യത്തിൽ സെഞ്ച്വറി തികച്ച ഏക കളിക്കാരൻ കൂടിയാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കുടുതൽ റൺസ് സ്വന്തമായുള്ള സചിൻെറ പേരിലുള്ള റെക്കോഡുകൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.