ന്യൂഡൽഹി: ഗുജറാത്ത് മൂന്നാം ക്ലാസിലെ ചോദ്യപേപ്പറിലെ സചിനെ കുറിച്ചുള്ള ചോദ്യം വിവാദത്തിൽ. സചിൻ ഏത് കായിക ഇനത്തിലെ കളിക്കാരനാണെന്നായിരുന്നു ചോദ്യം. ഒറ്റനോട്ടത്തിൽ ചോദ്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇതിന് ഉത്തരമെഴുതാനായി നൽകിയ ഓപ്ഷനുകളാണ് വിവാദത്തിലായത്.
ഹോക്കി, കബഡി, ഫുട്ബാൾ, ചെസ് എന്നീ ഓപ്ഷനുകളാണ് നൽകിയത്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ സചിന്റെ കായിക ഇനം ചോദ്യകർത്താവിന് തിരിച്ചറിയാനാവാത്തത് വലിയ വിവാദങ്ങൾ പരിഹാസത്തിനുമാണ് ഇടയാക്കിയിട്ടുള്ളത്.
ട്വിറ്ററിലും ചോദ്യപേപ്പർ സംബന്ധിച്ച് പ്രതികരണങ്ങൾ നിറഞ്ഞു. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ മാത്രം വിവരമുള്ള ആരെങ്കിലുമുണ്ടോയെന്ന് സചിനെ ടാഗ് ചെയ്ത് ഒരാൾ ട്വിറ്ററിൽ ചോദിച്ചു. ഗുജറാത്ത് സർക്കാറിലും വിദ്യാഭ്യാസ വകുപ്പിലും വിവരമുള്ള മന്ത്രിമാരില്ലെന്നും താങ്കളോട് മാപ്പ് പറയുന്നുവെന്നും സചിനെ ടാഗ് ചെയ്ത് മറ്റൊരാൾ കുറിച്ചു. ടീസ്റ്റ സെതിൽവാദടക്കം നിരവധി പേർ ചോദ്യപേപ്പർ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.