'ജൂനിയർ ദ്രാവിഡ് ഇനി ഇന്ത്യക്ക് വേണ്ടി കളിക്കും'; ആസ്ട്രേലിയക്കെതിരെ അണ്ടർ -19 ടീമിലിടം നേടി സമിത്

അച്ഛൻ രാഹുൽ ദ്രാവിഡിന്‍റെ പാത പിന്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിന്‍റെ വാതിലിൽ മുട്ടി സമിത് ദ്രാവിഡ്. അണ്ടർ 19 ടീമിലാണ് താരം ഇടം നേടിയത്. ആസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിന മത്സരവും രണ്ട് ചതുര്‍ദിന മത്സവും ഇന്ത്യ കളിക്കും. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 10 വരെ നീളുന്ന മത്സരങ്ങൾ പോണ്ടിച്ചേരിയിലും ചെന്നൈയിലുമായാണ് നടക്കുക. ശനിയാഴ്ചയാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ഈയിടെ കർണാടകയിൽ നടന്ന മഹാരാജ ട്രോഫിയിൽ മൈസൂരു വാരി‍യേഴ്സിന് വേണ്ടി മോശമല്ലാത്ത പ്രകടനം പുറത്തെടുക്കാൻ സമിത്തിന് സാധിച്ചിരുന്നു. ഏഴ് ഇന്നിങ്സിൽ നിന്നുമായി 82 റൺസാണ് 'കുട്ടി' ദ്രാവിഡ് നേടിയത്. ഒരു മത്സരത്തിൽ അദ്ദേഹം നേടിയ കൂറ്റൻ സിക്സർ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മീഡിയം പേസ് ബൗൾ കൂടി ചെയ്യാൻ സമിത്തിന് സാധിക്കും. നേരത്തെ കർണാടകയെ കൂച്ച് ബിഹാർ ട്രോഫി നേടാനും സമിത് സഹായിച്ചിരുന്നു. എട്ട് മത്സരത്തൽ നിന്നും 363 റൺസ് നേടിയ അദ്ദേഹം 16 വിക്കറ്റും ഈ ടൂർണമെന്‍റിൽ സ്വന്തമാക്കി. മുംബൈയെ ആയിരുന്നു കർണാടക ഫൈനലിൽ തോൽപിച്ചത്.

അണ്ടർ 19 ഏകദിന ടീം: മൊഹമ്മദ് അമാൻ (ക്യാപ്റ്റൻ), സമിത് ദ്രാവിഡ്, മൊഹമ്മദ് ഇനാൻ, രുദ്ര പട്ടേൽ, സാഹിൽ പരഖ്, കാർത്തികേയ കെ.പി, കിരൺ ചോമാലെ, അഭിഗ്യാൻ കുന്ദു, ഹർവൻഷ് സിംഗ് പഗാലിയ, യുദ്ധജിത് ഗുഹ, സമർത്ഥ് എൻ, നിഖിൽ കുമാർ, ചേതൻ ശർമ, ഹാ‌ർദ്ദിക് രാജ്, രോഹിത് രാജാവത്.

അണ്ടർ 19 ചതുര്‍ദിന പരമ്പര ടീം: വൈഭവ് സൂര്യവൻഷി, നിത്യ പാണ്ഡ്യ, വിഹാൻ മൽഹോത്ര, സോഹം പട്‌വർദ്ധൻ (ക്യാപ്റ്റൻ), കാർത്തികേയ കെ പി, സമിത് ദ്രാവിഡ്, അഭിഗ്യാൻ കുന്ദു, ഹർവൻഷ് സിംഗ് പഗാലിയ, ചേതൻ ശർമ, സമർത്ഥ് എൻ, ആദിത്യ റാവത്ത്, നിഖിൽ കുമാർ, അൻമോൽജീത് സിംഗ്, ആദിത്യ സിംഗ്, മൊഹമ്മദ് ഇനാൻ

Tags:    
News Summary - samit dravid son of rahul dravid seleced in india under 19 team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.