ഐ.പി.എല്ലിൽ മികച്ച ഫോമിലാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ മുന്നേറുന്നത്. മത്സരിച്ച അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച് എട്ട് പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ. വലിയ വിജയങ്ങൾ നേടി ടീം മുന്നേറുമ്പോൾ രണ്ട് താരങ്ങളാണ് ടീമിന്റെ ബാറ്റിങ് നെടുംതൂൺ. ക്യാപ്റ്റൻ സഞ്ജു സാംസണും മധ്യനിര ബാറ്റ്സ്മാൻ റിയാൻ പരാഗുമാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. സീസണിൽ ഇതുവരെ രാജസ്ഥാൻ നേടിയ റൺസിൽ 60 ശതമാനത്തിനടുത്ത് ഇരുവരുടേയും സംഭാവനയാണ്.
ഇതിൽ 261 റൺസാണ് റിയൻ പരാഗ് അടിച്ചുകൂട്ടിയത്. 246 റൺസാണ് സഞ്ജു സാംസന്റെ സംഭാവന. ടീമിന്റെ സീസണിലെ ആകെ റൺസിൽ 30.70 ശതമാനവും റിയാൻ പരാഗിന്റെ സംഭാവനയാണ്. 28.90 ശതമാനം റൺസാണ് സഞ്ജുവിന്റെ സംഭാവന. 143 റൺസുമായി ജോസ് ബട്ലറാണ് രാജസ്ഥാന്റെ റൺവേട്ടക്കാരിൽ മൂന്നാമത്.
രവിചന്ദ്രൻ അശ്വിൻ, ഷിംറോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ എന്നിവരും പട്ടികയിലുണ്ട്. അതേസമയം, ബാറ്റിങ് ഡിപ്പാർട്ട്മെന്റിൽ സഞ്ജുവും പരാഗുമൊഴികെ മറ്റാരും ഫോം കണ്ടെത്താത്തത് രാജസ്ഥാന് തിരിച്ചടിയാവുന്നുണ്ട്. ജോസ് ബട്ലർ ഒരു മത്സരത്തിൽ സെഞ്ച്വറി നേടിയത് ഒഴിച്ച് നിർത്തിയാൽ ബാക്കി നാല് മത്സരങ്ങളിലും പരാജയപ്പെട്ടു. രാജസ്ഥാന്റെ വിശ്വസ്തനായ ഓപ്പണർ യശ്വസി ജയ്സ്വാളിന് ഇനിയും ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.