എടപ്പാൾ: കേരള ക്രിക്കറ്റ് ടീമിൽനിന്ന് നിരവധി താരങ്ങൾ ഭാവിയിൽ ഇന്ത്യക്കുവേണ്ടി കളിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുസഫ് പഠാൻ. പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിൽ ഐ.പി.എൽ പോലുള്ള വേദികൾ സഹായകരമാണ്. പല യുവതാരങ്ങൾക്കും ഐ.പി.എൽ പോലുള്ള വേദികളിലൂടെ ശ്രദ്ധേയ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന സീസണിൽ ടീമുകൾ തമ്മിൽ മികച്ച പോരാട്ടം അരങ്ങേറുമെന്നാണ് താരലേലത്തിലുടെ മനസ്സിലാക്കുന്നത്. ഇത്തവണത്തെ ഐ.പി.എൽ കിരീടം ആർക്കെന്ന് പ്രവചനാതീതമാണ്. സഞ്ജു സാംസണും, ദേവദത്ത് പടിക്കലും മികച്ച താരങ്ങളാണ്. ഭാവി ഇന്ത്യൻ ടീമിലെ സ്ഥിരം കളിക്കാരാകാൻ വരെ സാധ്യതയുള്ളവരാണ് ഇരുവരുമെന്നും യൂസഫ് പഠാൻ പറഞ്ഞു.
കേരളം ശാന്തവും സുന്ദരവുമായ നാടാണെന്നും കേരളീയ ഭക്ഷണം വളരെ ഇഷ്ടമാണെന്നും പഠാൻ പറഞ്ഞു. എടപ്പാളിൽ വ്യവസായി നെല്ലറ ഷംസുദ്ദീന്റെ മക്കളുടെ വിവാഹത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുസഫ് പഠാൻ 'മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. യുസഫ് പഠാനും, സഹോദരൻ ഇർഫാൻ പഠാനുമായി ദീർഘ നാളെത്തെ ബന്ധം സൂക്ഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നെല്ലറ ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.