സഞ്​ജുവിന്​ പിന്തുണ കൊടുക്കാൻ ആരുമുണ്ടായില്ല; രാജസ്ഥാന്​ തോൽവി, ഡൽഹി ​േപ്ല ഓഫിലേക്ക്​

അബൂദബി: ഒരറ്റത്ത്​ വിക്കറ്റുകൾ തുരുതുരെ വീഴു​​േമ്പാഴും ആത്മസംയമനം വിടാതെ ബാറ്റേന്തിയ സഞ്​ജു സാംസണ്​ പിന്തുണ കൊടുക്കാൻ ആരുമുണ്ടായില്ല. ഫലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി കാപ്പിറ്റൽസിന്​ 33 റൺസ്​ വിജയം.

മാരക പ്രകടനവുമായി നിറഞ്ഞാടിയ ​ദക്ഷിണാഫ്രിക്കൻ താരം നോർട്ടിയെയുടെയും കൂട്ടുകാരുടെയും ബൗളിങ്​ മികവിലാണ്​ ഡൽഹി വിജയം കൊയ്​തത്​​. ഇതോടെ സീസണിലെ എട്ടാം വിജയവുമായി പോയിൻറ്​ പട്ടികയിൽ വീണ്ടും ഒന്നാം സ്​ഥാനം പിടിച്ച ഡൽഹി നോക്കൗട്ട്​ ഉറപ്പിച്ചു. സ്​കോർ ഡൽഹി 154/6, രാജസ്​ഥാൻ 121/6.


ആദ്യം ബാറ്റു ചെയ്​ത ഡൽഹി ഉയർത്തിയത്​ താരതമ്യേന ചെറിയ ടോട്ടൽ- ആറു വിക്കറ്റ്​ നഷ്​ടത്തിൽ 155 റൺസ്​. അനായാസം മറികടക്കാനാകുമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ രാജസ്​ഥാന്​ പക്ഷേ, ബൗളിങ്​ കൊടുങ്കാറ്റായപ്പോൾ അത്രയും വിക്കറ്റ്​ കളഞ്ഞ്​ എത്തിപ്പിടിക്കാനായത്​ 121 റൺസ്​ മാത്രം. അതിൽ പകുതിയിലേറെയും നൽകി സഞ്​ജു സാംസൺ വിക്കറ്റ്​ കളയാതെ 70 റൺസ്​ നേടി​യെന്നതു മാത്രമായി എടുത്തുപറയാവുന്ന നേട്ടം.

ടോസ്​ നേടിയിട്ടും എതിരാളികളെ ബാറ്റിങ്ങിനയച്ച്​ തുടങ്ങിയ രാജസ്​ഥാൻ ക്യാപ്​റ്റ​െൻറ പ്രതീക്ഷകൾ കാത്താണ്​ ബൗളിങ്​ പുരോഗമിച്ചത്​. രണ്ടാം ഓവറിൽ സ്​പിന്നർ മാഹിപാൽ ലംറോറിനെ വിളിച്ച്​ പരീക്ഷണം നടത്തിയതും കൗതുകമായി. പവർ​േപ്ല അവസാനിക്കു​േമ്പാൾ ഡൽഹിക്ക്​ സമ്പാദ്യം രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 36 റൺസ്​. രണ്ട്​ വിക്കറ്റെടുത്ത മുസ്​തഫിസുർ റഹ്​മാൻ ഒരു ബൗണ്ടറി പോലും വിട്ടുനൽകാതെയാണ്​ പന്തെറിഞ്ഞത്​​. ഡൽഹി ബാറ്റിങ്ങിൽ 43 റൺസ്​ എടുത്ത്​ ശ്രേയസ്​ അയ്യരും 16 പന്തിൽ 28 റൺസുമായി ഷിംറോൺ ഹെറ്റ്​മിയറും മികച്ച പ്രകടനം കാഴ്​ച​െവച്ചു. ഋഷഭ്​ പന്ത്​ 24 റൺസടുത്തു.


എല്ലാം പ്രതീക്ഷിച്ച പോലെയെന്നുറപ്പിച്ചിറങ്ങിയ രാജസ്​ഥാന്​ പക്ഷേ, പിന്നീടൊന്നും വഴങ്ങിയില്ല. അതിവേഗം വിലപ്പെട്ട മൂന്നു വിക്കറ്റ്​ നഷ്​ടപ്പെട്ട ടീം ​ പവർ ​േപ്ല ഓവറുകൾ പൂർത്തിയാക്കു​േമ്പാൾ സ്വന്തമാക്കിയത്​ 21 റൺസ്​ മാത്രം. ഒരു ബൗണ്ടറി പോലും പിറന്നതുമില്ല. ഓപണിങ്​ ജോഡിയായ ലിയാം ലിവിങ്​സ്​റ്റോണും യശസ്വി ജയ്​സ്വാളും അടുത്തടുത്ത പന്തുകളിൽ മടങ്ങി. തുടർന്ന്​ സഞ്​ജുവും ലംറോറും ചേർന്ന്​ രക്ഷാദൗത്യത്തിന്​ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. അഞ്ചു വിക്കറ്റിന്​ 56 റൺസ്​ എന്ന നിലയിൽ പരുങ്ങിയ രാജസ്​ഥാൻ കൂറ്റൻ തോൽവിക്കു മുന്നിൽ നിൽക്കെ സഞ്​ജു ശരിക്കും കപ്പിത്താനായി. മറുവശത്ത്​ കൃത്യമായ ഇടവേളകളിൽ വിക്കറ്റ്​ വീണിട്ടും പതറാതെ നിന്ന മലയാളി താരം അവസാന ഓവറുകളിൽ സ്​കോറിങ്ങിന്​ വേഗം കൂട്ടിയെങ്കിലും രക്ഷിക്കാനായില്ല. തോൽവിയോടെ പട്ടികയിൽ ആദ്യ നാലിൽ എത്തി നോക്കൗട്ട്​ സാധ്യത ഉറപ്പിക്കാനുള്ള അവസരം രാജസ്​ഥാൻ കളഞ്ഞുകുളിച്ചു. 

Tags:    
News Summary - Sanju Samson's half century in vain as Delhi Capitals beat Rajasthan Royals by 33 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.