മുംബൈ: ക്രിക്കറ്റ് ആരാധകർക്കിടയിലെ സജീവ ചർച്ചയാണ് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലും ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറുടെ മകൾ സാറയും തമ്മിലെ ‘പ്രണയം’. രണ്ടുപേരെയും പലയിടത്തും ഒരുമിച്ച് കണ്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍, ഇരുവരും ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
സാറ ടെണ്ടുൽക്കർ ശുഭ്മൻ ഗില്ലിനെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകരുടെ സജീവ ചർച്ചകളിലൊന്ന്. പലരും ആശംസകളുമായി എത്തിയപ്പോൾ ചിലർ ഇത് വ്യാജ ചിത്രമാണെന്ന സംശയം പ്രകടിപ്പിച്ചു. ഇത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. യഥാർഥ ചിത്രവും പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അർജുൻ ടെണ്ടുൽക്കറിനൊപ്പമുള്ള ചിത്രമാണ് വ്യാജ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോയിൽ അർജുൻ ടെണ്ടുൽക്കറിന്റെ മുഖത്തിന് പകരം ശുഭ്മൻ ഗില്ലിന്റെ മുഖം വെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നടിമാരായ രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയുമെല്ലാം ഡീപ് ഫേക്ക് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ രീതിയിൽ തയാറാക്കിയ ചിത്രമാണ് ഇതെന്നും തെളിഞ്ഞിരിക്കുകയാണ്. ഇത്തരം വ്യാജ ചിത്രങ്ങൾ നിർമിക്കുന്നവർക്കെതിരെ ഐ.ടി മന്ത്രാലയം കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.