കാൻബറ: ആസ്ട്രേലിയക്കെതിരായ ആദ്യ ട്വൻറി20യിൽ ഇന്ത്യൻ ബാറ്റിങ്ങിൻെറ നെടുംതൂണായ രവിന്ദ്രേ ജദേജ പരിക്കേറ്റ് പുറത്ത്. പകരം ഫാസ്റ്റ് ബൗളർ ശർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തി. ജദേജ നിരീക്ഷണത്തിലാണെന്നും ആവശ്യമെങ്കിൽ സ്കാനിങ് നടത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.
ഇന്ത്യൻ ഇന്നിങ്സിൻെറ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്കിൻെറ പന്ത് ഹെൽമറ്റിൽ കൊണ്ടാണ് രവീന്ദ്ര ജദേജക്ക് പരിക്കേറ്റത്. മധ്യഓവറുകളിൽ തപ്പിത്തടഞ്ഞ ഇന്ത്യക്ക് ജദേജയുടെ ഇന്നിങ്സാണ് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. 23 പന്തിൽ നിന്ന് പുറത്താകാതെ 44 റണ്‍സടിച്ച ജദേജ സ്കോർ 150 കടത്തി.
ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസീസിനെ തോൽപിച്ച് ഇന്ത്യ പര്യടനത്തിലെ ആദ്യ ജയം നേടിയപ്പോൾ ഹർദിക് പാണ്ഡ്യക്കൊപ്പം (90 നോട്ടൗട്ട) ജദേജയായിരുന്നു (66 നോട്ടൗട്ട്) ബാറ്റിങ്ങിൽ കരുത്തായത്.
മത്സരത്തിനിടെ ജദേജക്ക് പരിക്കേറ്റതിനെ തുടർന്ന് സ്പിന്നർ ചഹലിനെ പകരം ഇറക്കിയിരുന്നു. കളിക്കിടെ തലക്ക് പരിക്കേറ്റാല്‍ കളിക്കാരനെ മാറ്റാമെന്നതാണ് ഐ.സി.സിയുടെ കണ്‍കഷന്‍ നിയമ വ്യവസ്ഥ. ബൗൺസർ കൊണ്ട വേളയിൽ കൺകഷൻ ടെസ്റ്റിന് ജദേജ വിധേയനായിരുന്നില്ല. ബാറ്റിങ് തുടർന്ന ജദേജ അവസാന മൂന്ന് പന്തുകളിൽ നിന്ന് ഒമ്പത് റൺസ് ചേർത്തു. അവസാന ഓവറിലാണ് തലക്ക് ഏറ് കൊള്ളുന്നതെങ്കിൽ ഇന്നിങ്സ് ബ്രേക്കിൻെറ സമയത്ത് കൺകഷൻ ടെസ്റ്റ് നടത്താമെന്നാണ് നിയമം.
മെഡിക്കൽ സംഘം പരിശോധന നടത്തിയതിൻെറ അടിസ്ഥാനത്തിൽ ജദേജക്ക് പകരം ചഹൽ ഓസീസിനെതിരെ ബൗളിങ്ങിനിറങ്ങുമെന്ന് ബി.സി.സി.ഐ അറിയിക്കുകയായിരുന്നു. അതേസമയം, ബൗൺസറേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ജദേജക്ക് പകരം ചഹലിനെ കളിക്കാനിറക്കിയതിൽ പ്രതിഷേധവുമായി ആസ്ട്രേലിയൻ കോച്ച് ലാംഗര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മാച്ച് റഫറി ഡേവിഡ് ബൂണുമായി ലാംഗര്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. പകരക്കാരനായി ഇറക്കുന്നത് തത്തുല്യ കളിക്കാരനായിരിക്കണമെന്നാണ് നിയമം.
ജദേജ ബൗളിങ് ചെയ്യുന്നതിനാൽ ചഹലിന് നറുക്കു വീഴുകയായിരുന്നു. ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെയും സ്റ്റീവൻ സ്മിത്തിനെയും വീഴ്ത്തി ചഹൽ കളി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.