ഒടുവിൽ പാകിസ്​താനെതിരെ കോഹ്​ലി ഔട്ടായി; ട്വന്‍റി 20 ലോകകപ്പിൽ വിക്കറ്റെടുക്കുന്ന ആദ്യ പാക്​ ബൗളറായി അഫ്രീദി

ദുബൈ: ട്വന്‍റി 20 ലോകകപ്പിൽ പാകിസ്​താനെതിരെ കോഹ്​ലി ആദ്യമായി പുറത്തായി. 2012 മുതൽ നാലു ലോകകപ്പുകളിൽ പാകിസ്​താനെതിരെ ഇന്ത്യൻ ജഴ്​സിയിൽ കളത്തിലിറങ്ങിയ കോഹ്​ലിയുടെ വിക്കറ്റെടുക്കുന്ന ആദ്യ പാക്​ ബൗളറായി ഷഹീൻ അഫ്രീദി മാറി.

2012 ലോകകപ്പിൽ 61 പന്തിൽ 78 റൺസുമായി പുറത്താകാതെ നിന്ന കോഹ്​ലി 2014 ലോകകപ്പിൽ 32 പന്തിൽ 36 റൺസുമായി നോട്ടൗ​ട്ടോടെ ഇന്ത്യൻ ജയം ഉറപ്പാക്കി. 2016 ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന്ന കോഹ്​ലി 37 പന്തിൽ 55 റൺസുമായി ഇന്ത്യയെ വിജയിപ്പിച്ചിരുന്നു.

ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്​സിന്‍റെ ന​ട്ടെല്ലായ കോഹ്​ലി 19 ാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ വിക്കറ്റ്​ കീപ്പർ റിസ്​വാന്​ പിടികൊടുത്ത്​ മടങ്ങുകയായിരുന്നു. 49 പന്തിൽ 57 റൺസെടുത്ത കോഹ്​ലി അഞ്ചു ബൗണ്ടറികളും ഒരു സിക്​സറും നേടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.