ലഖ്നോ: ആസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ചരിത്രജയം സമ്മാനിച്ച പേസർ ഷമാർ ജോസഫ് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കും. പരിക്കേറ്റ ഇംഗ്ലണ്ട് പേസ് ബൗളർ മാർക് വുഡിന് പകരക്കാരനായി ലഖ്നോ സൂപ്പർ ജയന്റ്സാണ് ഷമാറിനെ ടീമിലെടുത്തത്.
മൂന്നു കോടി രൂപയാണ് പ്രതിഫലം. ബ്രിസ്ബേനിൽ നടന്ന കളിയുടെ രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയാണ് 27 വർഷത്തിനുശേഷം ആസ്ട്രേലിയൻ മണ്ണിൽ വിൻഡീസിന് ഷമാർ ജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.