'ഷെയ്ൻ വോണിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും' -ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് രാജ്യമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. വോണിന് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വോണിന്റെ ദേശീയ നേട്ടങ്ങൾക്കുള്ള അംഗീകാരമായി, അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ആദരസൂചകമായി മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് പ്രധാനമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. കുടുംബവുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കും. വോണിനോടുള്ള ആദരസൂചകമായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സൗതേൺ സ്റ്റാന്‍റിന് അദ്ദേഹത്തിന്‍റെ പേര് നൽകുമെന്ന് വിക്ടോറിയ കായിക, ടൂറിസം വകുപ്പ് മന്ത്രി മാർട്ടിൻ പകുല അറിയിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് തായ്‍ലൻഡിലെ കോ സാമുയിൽ വെച്ചാണ് സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ അന്തരിച്ചത്. ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു വോൺ.

Tags:    
News Summary - Shane Warne to receive state funeral, confirms Australian Prime Minister Scott Morrison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.