ശർദുൽ ഠാക്കൂർ

ശർദുലിനെ കളിപ്പിച്ചേക്കില്ല; കിവീസിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റംവരുത്തില്ലെന്ന്​​ റി​പ്പോർട്ട്​

ദുബൈ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 12ലെ ജീവൻ-മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റം വരുത്താതെ കളത്തിലിറങ്ങുമെന്ന്​​ റിപ്പോർട്ട്​. ഞായറാഴ്ചയാണ്​ കിവീസിനെതാരായ ഇന്ത്യയുടെ പോരാട്ടം. ഏതെങ്കിലും കളിക്കാരൻ ഫിറ്റല്ലെങ്കിൽ മാത്രമേ ഇലവനിൽ മാറ്റത്തിന്​ സാധ്യതയുള്ളൂവെന്നാണ്​ റിപ്പോർട്ട്​.

ആദ്യ മത്സരത്തിൽ പാകിസ്​താനെതിരെ 10 വിക്കറ്റിന്​ തോറ്റതിന്​ പിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷന്​ വ്യാപക വിമർശനം നേരിട്ടിരുന്നു. ഫോമിലില്ലാത്ത ഭുവനേശ്വർ കുമാറിനെയും സ്​പെഷ്യലിസ്റ്റ്​ ബാറ്ററുടെ റോളിൽ ഹർദിക്​ പാണ്ഡ്യയെയും കളിപ്പിച്ചതിനെ നിരവധി പേർ വിമർശിച്ചു.

പാണ്ഡ്യക്ക്​ പകരം ഫേമിലുള്ള ചെന്നൈ സൂപ്പർ കിങ്​സ്​ ഓൾറൗണ്ടർ ശർദുൽ ഠാക്കൂറിനെ ഏഴാമനായി പരിഗണിച്ചേക്കില്ല. ഇന്ത്യയുടെ ആറാമത്തെ ബൗളറായി ശർദുലിനെ പരിഗണിക്കണമെന്നായിരുന്നു പാകിസ്​താനെതിരായ മത്സരത്തിന്​ പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആവശ്യപ്പെട്ടത്​​. ഡെത്ത്​ ഓവറുകളിൽ ബാറ്റുകൊണ്ടും തിളങ്ങാൻ സാധിക്കുമെന്നതും പോസിറ്റീവായി ഉയർത്തിക്കാണിക്കപ്പെട്ടു.

പരിക്കിൽ നിന്ന്​ മുക്തനായെത്തിയ പാണ്ഡ്യ പാകിസ്​ത​ാനെതിരെ പന്തെറിഞ്ഞിരുന്നില്ല. സ്​പെഷ്യലിസ്​റ്റ്​ ബാറ്റ്​സ്​മാനായി താരത്തെ ടീമിലുൾപെടുത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ആരാധകരടക്കം പറയുന്നത്​. പകരം മുംബൈ ഇന്ത്യൻസിന്‍റെ തന്നെ ഇഷാൻ കിഷനെ ആ സ്​ഥാനത്തേക്ക്​ പരിഗണിക്കണമെന്നും​ അഭിപ്രായമുയർന്നു.

എന്നാൽ ഹർദിക്​ പാണ്ഡ്യ പരിശീലകരുടെ മേൽനോട്ടത്തിന്​ കീഴിൽ ബൗളിങ്​ ആരംഭിച്ചതായാണ്​ വിവരങ്ങൾ. ശർദുലിനേക്കാൾ മികച്ച ബാറ്ററാണ്​ പാണ്ഡ്യയെന്ന കാര്യത്തിൽ സെലക്​ടർമാർക്ക്​ സംയമില്ലെങ്കിലും താരത്തിന്​ എത്ര ഓവർ എറിയാനാകുമെന്ന കാര്യത്തിലാണ്​ ഇനിയും തീർച്ചയില്ലാത്തത്​.

വിക്കറ്റ്​ വീഴുത്തുമെങ്കിലും റൺസ്​ വിട്ടുകൊടുക്കാൻ പിശുക്കില്ലാത്തതാണ്​ ടീം മാനേജ്​മെന്‍റിന്​ ശർദുൽ ഠാക്കൂറിൽ വിശ്വാസമില്ലാതിരിക്കാൻ കാരണമെന്നാണ്​ പറയപ്പെടുന്നത്​. ഒമ്പത്​ റൺസിനടുത്താണ്​ ശർദുലിന്‍റെ ഇക്കോണമി റേറ്റ്​.

പാകിസ്​താനെതിരെ കളിച്ച ഭുവനേശ്വർ, മുഹമ്മദ്​ ഷമി, സ്​പിന്നർ വരുൺ ചക്രവർത്തി എന്നിവർക്ക്​ ടീം ഒരവസരം കൂടി നൽകും. ഞായറാഴ്ച നടക്കുന്ന മത്സരം ഇന്ത്യക്ക്​ നിർണായകമാണ്​. മൂന്ന്​ മത്സരം വിജയിച്ച പാകിസ്​താൻ സെമി ഉറപ്പാക്കി. ശേഷിക്കുന്ന സ്​ഥാനത്തിനായുള്ള പോരാട്ടത്തിൽ മേൽ​െക്കെ നേടാൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്​. 

Tags:    
News Summary - Shardul Thakur Unlikely To Play Against New Zealand Report says India Likely To Use Same Playing XI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.