‘ശുഐബ് അക്തർ നിരവധി തവണ കുത്തിവെപ്പെടുത്തു...’; വെളിപ്പെടുത്തലുമായി ഷാഹിദ് അഫ്രീദി

ക്രിക്കറ്റിൽ ഫാസ്റ്റ് ബൗളർമാർ നേരിടുന്ന പ്രധാന വെല്ലുവിളി പരിക്കാണ്. ഇന്ത്യൻ ബൗളിങ്ങിന്‍റെ കുന്തമുന ജസ്പ്രീത് ബുംറ പരിക്കിനെ തുടർന്ന് മാസങ്ങളായി കളത്തിനു പുറത്താണ്. പാകിസ്താൻ പേസർ ശഹീൻ അഫ്രീദിയെയും പരിക്ക് വിടാതെ പിന്തുടരുന്നുണ്ട്.

ഇതിനിടെയാണ് പാക് മുൻ പേസർ ശുഐബ് അക്തറിനെ കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തൽ മുൻ പാകിസ്താൻ നായകൻ ഷാഹിദ് അഫ്രീദി നടത്തിയിരിക്കുന്നത്. ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് അക്തർ പതിവായി കുത്തിവെപ്പ് എടുക്കാറുണ്ടായിരുന്നുവെന്ന് അഫ്രീദി പറയുന്നു. ഇതിന്റെ ഫലമായി, റാവൽപിണ്ടി എക്‌സ്പ്രസ് (അക്തർ) ഇന്ന് നടക്കാൻ ഏറെ പ്രയാസപ്പെടുകയാണെന്നും താരം വെളിപ്പെടുത്തി.

പാകിസ്താൻ ചാനലായ സമാ ടിവിയിലായിരുന്നു അഫ്രീദിയുടെ തുറന്നുപറച്ചിൽ. ‘നോക്കൂ, ഇതാണ് ശുഐബ് അക്തറിന്റെ ക്ലാസ്. ഏറെ പ്രയാസമാണെങ്കിലും അവന് അത് ചെയ്യാൻ കഴിയും. എല്ലാവർക്കും ശുഐബ് അക്തർ ആകാൻ കഴിയില്ല. കുത്തിവെപ്പും വേദനസംഹാരികളും കഴിച്ച് പരിക്കുമായി കളിക്കുന്നത് പ്രയാസമാണ്. കാരണം, നിങ്ങളുടെ പരിക്ക് കൂടുതൽ വഷളാകുകയാണ് ചെയ്യുക. എന്തായാലും ശുഐബ് അക്തറിനെ വെറുതെ വിടാം!’ -അഫ്രീദി പറഞ്ഞു.

Tags:    
News Summary - Shoaib Akhtar Took So Many Injections...": Shahid Afridi's Big Revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.