ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ പന്തിൽ തന്നെ ഓപ്പണർ പതും സിംഗയെ പൂജ്യത്തിന് മടക്കിയാണ് ഇന്ത്യ തുടങ്ങിയത്. നിസംഗയെ കീപ്പർ കെ.എൽ. രാഹുലിന്‍റെ കയ്യിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞതിനാൽ രണ്ടാം മത്സരത്തിൽ ഇരു ടീമിനും വിജയം അനിവാര്യമാണ്.
അവിഷ്ക ഫെർനാണ്ടോ, കുഷാൽ മെൻഡിസ് എന്നിവരാണ് നിലവിൽ ക്രീസിൽ. ടോസ് വിജയിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം നടന്ന അതേ വേദിയായ ആർ. പ്രേമദാസ സ്റ്റേഡിയം തന്നെയാണ് രണ്ടാം മത്സരത്തിനും കളമൊരുക്കുന്നത്.
രണ്ട് മാറ്റങ്ങളുമായാണ് ലങ്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾറൗണ്ടർ വനിന്ദു ഹസരംഗ, പേസ് ബൗളർ മുഹമ്മദ് ഷിറാസ് എന്നിവർക്ക് പകരമായി കമിന്ദും മെൻഡിസ് ജെഫ്രെ വാൻഡെർസെ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റങ്ങളൊന്നുമില്ല.
പ്ലെയിങ് ഇലവനുകൾ;
ഇന്ത്യ- രോഹിത് (ക്യാപ്റ്റൻ), ഗിൽ, വിരാട്, ശ്രേയസ് അയ്യർ, രാഹുൽ, വാഷിങ്ടൺ സുന്ദർ, അക്സർ, ദുബെ, കുൽദീപ്, സിറാജ്, അർഷ്ദീപ് ,സിങ്.
ശ്രീലങ്ക- പതും നിസംഗ,അവിഷ്കോ ഫെർനാണ്ടോ, കുഷാൽ മെൻഡിസ്, സമരവിക്രമ, അസലങ്ക (ക്യാപറ്റൻ, കമിന്ദു മെൻഡിസ്, ലിയാനാഗെ, വെല്ലാലഗെ, ധനൻജയ, അസിത ഫെർനാണ്ടോ, ജെഫ്രെ വാൻഡെർസെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.