ദുബൈ: അരങ്ങേറ്റ മത്സരത്തിൽ മിന്നിത്തിളങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.െഎ പ്രസിഡൻറുമായ സൗരവ് ഗാംഗുലി.
'ദേവ്ദത്തിെൻറ കളി ശരിക്കും ആസ്വദിച്ചു. ഇടങ്കയ്യൻമാരുടെ ശൈലി വളരെ ആനന്ദംനൽകുന്നതാണ്' -ഗാംഗുലി ട്വീറ്റ് ചെയ്തു. ഇന്ത്യക്കായി ഏകദിനങ്ങളിൽ ഏറ്റവുമധികം റൺസ്നേടിയ ഇടങ്കയ്യൻ ബാറ്റ്സ്മാൻകൂടിയാണ് ഗാംഗുലി.
വെടിക്കെട്ടുകളുടെ തമ്പുരാക്കന്മാരായ വിരാട് കോഹ്ലിയെയും എബി ഡിവില്യേഴ്സിനെയും ഡഗ്ഒൗട്ടിൽ സാക്ഷിയാക്കിയായിരുന്നു ദേവ്ദത്തിെൻറ സംഭവബഹുലമായ അരങ്ങേറ്റം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ ഇന്നിങ്സ് ഒാപൺ ചെയ്യാൻ നിയോഗം ലഭിച്ച ദേവ്ദത്ത് ഒട്ടും മോശമാക്കിയില്ല.42 പന്തിൽ 56 റൺസുമായി അരങ്ങേറ്റം തന്നെ അർധസെഞ്ച്വറിയാക്കി മാറ്റിയാണ് 20കാരൻ കളം വിട്ടത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് ദേവ്ദത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.