ദുൈബ: അതേ, 2020 ഒരു അസാധാരണ വർഷമല്ല. കാരണം ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഈ വർഷവും കപ്പെടുക്കാതെ മടങ്ങിയിരിക്കുന്നു. സീസണിൻെറ തുടക്കത്തിൽ നന്നായി കളിച്ച ബാംഗ്ലൂർ തുടർച്ചയായ അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടാണ് സീസൺ അവസാനിപ്പിച്ച് മടങ്ങുന്നത്.
വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്സ്, ആരോൺ ഫിഞ്ച്, മുഈൻ അലി, ഡെയ്ൽ സ്റ്റെയിൻ തുടങ്ങിയ ലോകോത്തര താരങ്ങൾ ഉണ്ടായിട്ടും ഈ വർഷവും കപ്പിൽ മുത്തമിടാതെ മടങ്ങാനാണ് ബാംഗ്ലൂരിൻെറ വിധി. ഏറ്റവും ആരാധകരുള്ള ക്ലബുകളിലൊന്നായിട്ടും ഒരു ഐ.പി.എൽ കിരീടമെന്ന കോഹ്ലിയുടെയും കൂട്ടരുടെയും കാത്തിരിപ്പ് നീളുകയാണ്. ബാംഗ്ലൂർ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ചാകരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.