‘‘ഋഷഭ് പന്ത് ഐ.പി.എല്ലിനുണ്ടാകില്ല; തിരിച്ചെത്താൻ സമയമെടുക്കും’’- സ്ഥിരീകരിച്ച് ഗാംഗുലി

ഈ വർഷം ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടം നയിക്കാൻ ഋഷഭ് പന്ത് ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഡിസംബർ 30ന് നടന്ന വൻ അപകടത്തിൽ പരിക്കേറ്റ് മുംബൈ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലുള്ള താരം കളിക്കളത്തിൽ തിരിച്ചെത്താൻ സമയമെടുക്കുമെന്നാണ് സൂചന.

ശരീരത്തിലെ മുറിവുകൾക്കും മറ്റും ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷമായിരുന്നു ശസ്ത്രക്രിയക്കായി മുംബൈയിലേക്ക് മാറ്റിയത്. ലിഗമെന്റ് ശസ്ത്രക്രിയ കഴിഞ്ഞ താരം അതിവേഗം തിരിച്ചുവരികയാണ്. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ ഉടൻ കളി പുനരാരംഭിക്കാനാകില്ല. നടപ്പു സീസൺ മൊത്തമായും പുറത്തിരി​ക്കേണ്ടിവരുമെന്നാണ് സൂചന.

‘‘ഐ.പി.എല്ലിൽ ഋഷഭ് പന്തുണ്ടാകില്ല. താരത്തിന്റെ പരിക്ക് ഡൽഹി ക്യാപിറ്റൽസിനെ നന്നായി ബാധിക്കും’’- ഗാംഗുലി പറഞ്ഞു.

2021 മുതൽ ഡൽഹിയുടെ ഭാഗമാണ് പന്ത്. പരിക്കുമായി ശ്രേയസ് അയ്യർ പുറത്തിരുന്നതോടെ ടീമിന്റെ നായകനുമായിരുന്നു. പന്ത് വിട്ടുനിൽക്കുന്നതോടെ നായകത്വം ഏറ്റെടുക്കാൻ ഡേവിഡ് വാർണറെ ടീം മാനേജ്മെന്റ് സമീപിച്ചതായി റി​പ്പോർട്ടുകൾ പറയുന്നു.

കോകിലബെൻ ആശുപത്രിയിൽ ഡോ. ദിൻഷോ പർദിൽവാലയുടെ നേതൃത്വത്തിലായിരുന്നു ലിഗമെന്റ് ശസ്ത്രക്രിയ നടത്തിയത്.

Tags:    
News Summary - Sourav Ganguly confirms the unavailability of Rishabh Pant for IPL 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.