രവി ശാസ്​ത്രി

പുസ്​തക പ്രകാശന ചടങ്ങ്​ നടത്തിയ ശാസ്​ത്രിക്കെതിരെ നടപടിയെടുക്കുമോ?; മറുപടിയുമായി ഗാംഗുലി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന്​ ഇന്ത്യ-ഇംഗ്ലണ്ട്​ അഞ്ചാം ക്രിക്കറ്റ്​ ടെസ്റ്റ്​ ഉപേക്ഷിച്ചത്​ ക്രിക്കറ്റ്​ ലോകത്ത്​ വലിയ വാർത്തയായിരുന്നു. പരിശീലകൻ രവി ശാസ്​ത്രിയുടെ പുസ്​തക പ്രകാശനമാണ് ഇന്ത്യൻ ക്യാമ്പിൽ കോവിഡ്​ പടരാൻ ഇടയാക്കിയതെന്ന്​ വ്യാപക ആക്ഷേപമുണ്ടായിരുന്നു. നാലാം ടെസ്റ്റിന്​ മുമ്പ്​ നടത്തിയ പരിപാടിക്കായി ബി.സി.സി.ഐയിൽ നിന്ന്​ രവി ശാസ്​ത്രി അനുമതി വാങ്ങിയിരുന്നില്ലെന്ന്​ അധ്യക്ഷൻ സൗരവ്​ ഗാംഗുലി വ്യക്തമാക്കി. എന്നാൽ ശാസ്​ത്രക്കെതിരെ നടപടിയെടുക്കില്ലെന്നാണ്​​ ഗാംഗുലി ദ ടെലഗ്രാഫിനോട്​ പറഞ്ഞത്​.

'നിങ്ങൾ എത്ര സമയമാണ്​ ഹോട്ടൽ മുറികളിൽ ഒതുങ്ങിക്കിടക്കുക? ദിവസം തോറും വീട്ടിൽ പൂട്ടിയിരിക്കാമോ? ഹോട്ടലിൽ നിന്ന് ഗ്രൗണ്ടിലേക്കും തിരികെ ഹോട്ടലിലേക്ക് മടങ്ങുന്ന തരത്തിലുള്ള ജീവിതത്തിലേക്ക് പരിമിതപ്പെടുത്താനാവില്ല. ഇത് മാനുഷികമായി സാധ്യമല്ല' -ഗാംഗുലി പറഞ്ഞു.

'ഇന്ന് ഒരു ദാദഗിരി എപ്പിസോഡിന്‍റെ ഷൂട്ടിങ്ങിന്​ ഞാനും ഉണ്ടായിരുന്നു. അവിടെ ഏകദേശം 100 പേർ ഉണ്ടായിരുന്നു ... എല്ലാവർക്കും രണ്ടുഡോസ്​ വാക്​സിൻ എടുത്തവരാണ്​, എന്നാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. രണ്ട് ഡോസിന് ശേഷവും ആളുകൾക്ക് വൈറസ് ബാധിക്കുന്നു. ഇപ്പോൾ ജീവിതം ഇങ്ങനെയാണ്'- ഗാംഗുലി പറഞ്ഞു.

ഓവലിൽ നടന്ന നാലാം ടെസ്റ്റിനിടെയാണ്​ ശാസ്​ത്രി കോവിഡ്​ ബാധിതനായത്​. പിന്നാലെ സപോർടിങ്​ സ്റ്റാഫ്​ അംഗങ്ങളായ ഭരത്​ അരുൺ, ആർ്​ ശ്രീധർ, നിതിൻ പ​േട്ടൽ എന്നവരും പോസിറ്റീവായി. അഞ്ചാം ടെസ്റ്റ്​ തുടങ്ങുന്നതിന്​ ഒരുദിവസം മുമ്പാണ്​ ഫി​സിയോ യോഗേഷ്​ പാർമർക്കും രോഗബാധ സ്​ഥിരീകരിച്ചത്​.

ഇതോടെ ഇന്ത്യ പരിശീലനത്തിൽ നിന്ന്​ വിട്ടുനിന്നു. താരങ്ങളെല്ലാം ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവായെങ്കിലും കളത്തിലെത്താൻ വിസമ്മതിച്ചു. ഇതോടെയാണ്​ മത്സരം ഉപേക്ഷിച്ചത്​. ഐ.സി.സിയാണ്​ മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ ഭാവി സംബന്ധിച്ച തീരുമാനമെടുക്കുക. 

Tags:    
News Summary - Sourav Ganguly's reply on Action Against Ravi Shastri On Book Launch Event Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.