കരുത്തും ധൈര്യവും സമന്വയിപ്പിച്ച അർഥതലങ്ങളുള്ള പ്രോട്ടീസ് പുഷ്പത്തിന്റെ പെരുമയെ അന്വർഥമാക്കുന്ന കളിയഴക്. ക്രിക്കറ്റ് ലോകത്തെ ഇതിഹാസം തീർത്ത പഴമക്കാരുടെ ചൂരും ചുവടുകളും. വിശേഷണങ്ങളാൽ സമൃദ്ധമായ ദക്ഷിണാഫ്രിക്കൻ ടീമിന് ലോക ക്രിക്കറ്റ് നിരത്തുകളിൽ നിർണായക സ്ഥാനമുറപ്പിക്കാൻ അധികമായൊന്നും വേണ്ടിയിരുന്നില്ല.
ഐ.സി.സി ടൂർണമെന്റുകളിലെ മാറ്റിനിർത്താൻ കഴിയാത്ത ടീമുകളിലൊന്നായി വാഴ്ത്തപ്പെട്ടെങ്കിലും ചാമ്പ്യൻ പട്ടമിന്നും പ്രോട്ടീസ് ടീമിന് കിട്ടാക്കനിയാണ്. എന്നാൽ, മുൻഗാമികൾക്ക് സാധിക്കാതെ പോയ നേട്ടങ്ങൾക്കായുള്ള പോരാട്ടത്തിലാണ് ഇന്നത്തെ കരുത്തരായ ടീം. അതിനായി ഒരുങ്ങിത്തന്നെയാണ് എയ്ഡൻ മർക്രത്തിന്റെ നേതൃത്തിൽ ടീം ട്വന്റി 20 ലോകകപ്പിനെത്തുന്നത്.
ഹിറ്റ് മേക്കേറായി വാഴാൻ കരുത്തുള്ള ക്വിന്റൻ ഡി കോക്കും ഹെൻട്രിച്ച് ക്ലാസനും ഡേവിഡ് മില്ലറുമടങ്ങുന്ന ബാറ്റിങ് നിരയും കഗിസോ റബാദയും ഇന്ത്യൻ വംശജനായ കേശവ് മഹാരാജും ആൻട്രിച്ച് നോർട്ജെയും അടങ്ങുന്ന ബാളിങ് നിരയും ടീമിന്റെ പ്രധാന കരുത്താണ്. ഐ.പി.എല്ലിലെയും പരിമിത ഓവർ മത്സരങ്ങളിലെയും കളിപാടവം ആഫ്രിക്കൻ നിരക്ക് മറ്റൊരു കരുത്താണ്. ട്വന്റി20 മത്സരങ്ങളിൽ 56.67 ശതാനമാണ് ടീമിന്റെ വിജയ സാധ്യത.
എയ്ഡൻ മർകറം
(ക്യാപ്റ്റൻ)
ഒട്ട്നിയൽ ബാർട്ട്മാൻ
ജെറാൾഡ് കോയെറ്റ്സി
ക്വിന്റൻ ഡി കോക്ക്
ജോൺ ഫോർച്യൂയിൻ
റീസ ഹെൻഡ്രിക്സ്
മാർക്കോ ജാൻസെൻ
ഹെൻറിച്ച് ക്ലാസൻ
കേശവ് മഹാരാജ്
ഡേവിഡ് മില്ലർ
ആൻറിച്ച് നോർട്ട്ജെ
കാഗിസോ റബാദ
റയാൻ റിക്കെൽടൺ
തബ്റൈസ് ഷംസി
ട്രിസ്റ്റൻ സ്റ്റബ്സ്
റോബ് വാൾട്ടർ
(പരിശീലകൻ)
ജൂൺ 03 Vs ശ്രീലങ്ക
ജൂൺ 08 Vs നെതർലൻഡ്സ്
ജൂൺ 10 Vs ബംഗ്ലാദേശ്
ജൂൺ 15 Vs നേപ്പാൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.