കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരിക്ക് വലച്ചതിനെ തുടർന്ന് 38കാരനായ സ്റ്റെയ്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിലെ സ്ഥിരം സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല. 'കയ്പേറിയ മധുരം, പക്ഷേ നന്ദി' -എന്നായിരുന്നു വിരമിക്കലിനെ കുറിച്ച് താരം ട്വിറ്ററിൽ കുറിച്ചത്.
2019ൽ ടെസ്റ്റിൽ നിന്ന് വിരമിച്ച സ്റ്റൈയ്ൻ ശേഷം പരിമിത ഓവർ ക്രിക്കറ്റിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2020 ഫെബ്രുവരിയിൽ ആസ്ട്രേലിയക്കെതിരായിരുന്നു അവസാന ട്വന്‍റി20 മത്സരം.
2004ൽ പോർട്ട് എലിസബത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയായിരുന്നു സ്റ്റെയ്നിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് താരം 439 വിക്കറ്റുകൾ സ്വന്തമാക്കി. 125 ഏകദിനങ്ങളിൽ നിന്ന് 196 വിക്കറ്റുകളും 47 ട്വന്‍റിയിൽ നിന്ന് 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമേ ഇംഗ്ലണ്ട്, ഇന്ത്യ, ആസ്ട്രേലിയ, പാകിസ്താൻ, വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ലീഗുകളിലും സ്റ്റെയ്ൻ മിന്നും താരമായിരുന്നു. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ താരമായിരുന്ന സ്റ്റെയ്ൻ ഇക്കുറി ലീഗിൽ കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.