ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ പശ്ചിമ മേഖലയെ 75 റൺസിന് തോൽപിച്ച് ദക്ഷിണ മേഖല കിരീടം ചൂടി. 298 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പശ്ചിമ മേഖല രണ്ടാം ഇന്നിങ്സിൽ 222ന് പുറത്താവുകയായിരുന്നു. സ്കോർ: ദക്ഷിണ മേഖല 213 & 230, പശ്ചിമ മേഖല 146 & 222. കഴിഞ്ഞ വർഷത്തെ ഫൈനലിലും ഇരു ടീമും മുഖാമുഖം വന്നിരുന്നു.
അന്ന് പശ്ചിമ മേഖലക്കായിരുന്നു ജയം. ദക്ഷിണ മേഖലയുടെ 14ാം ദുലീപ് ട്രോഫി കിരീടമാണിത്. ഒന്നാം ഇന്നിങ്സിൽ ഏഴും രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും വീഴ്ത്തിയ ദക്ഷിണ മേഖല പേസർ വിദ്വാത് കവേരപ്പ മത്സരത്തിലെ താരമായി. ആകെ 15 വിക്കറ്റെടുത്ത കവേരപ്പ തന്നെയാണ് പരമ്പരയിലെയും താരം. ക്യാപ്റ്റനും ഓപണറുമായ പ്രിയങ്ക് പഞ്ചാൽ (95), സർഫറാസ് ഖാൻ (48) എന്നിവരൊഴിച്ച് ആർക്കും രണ്ടാം ഇന്നിങ്സിൽ പശ്ചിമ മേഖല ബാറ്റർമാരിൽ പിടിച്ചുനിൽക്കാനായില്ല. ദക്ഷിണ മേഖലക്കായി വാസുകി കൗഷികും സായ് കിഷോറും നാല് വിക്കറ്റ് വീതം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.