പീഡനപരാതിയിൽ കുടുങ്ങിയ ഗുണതിലകയെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ്

​കൊളംബോ: ട്വന്റി20 ലോകകപ്പിന് ആസ്ട്രേലിയയിലെത്തിയ ശ്രീലങ്കൻ താരം ദനുഷ ഗുണതിലക ബലാത്സംഗക്കേസിൽ അറസ്റ്റിലായതോടെ ടീമിൽനിന്ന് പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ്. ട്വന്റി20, ഏകദിനം, ടെസ്റ്റ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിൽനിന്നും പുറത്താക്കിയതായി അധികൃതർ അറിയിച്ചു. സമൂഹമാധ്യമമായ ടിൻഡറിൽ പരിചയപ്പെട്ട 29കാരിയാണ് പീഡനത്തിനിരയായത്. നാലു തവണ ബലാത്സംഗം നടത്തിയെന്നാണ് കേസ്.

സംഭവത്തിൽ അന്വേഷണം നടത്തി ഗുണതിലകക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആസ്ട്രേലിയൻ പൊലീസിന് ആവശ്യമായ പിന്തുണ നൽകുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം പിടിയിലായ താരത്തെ സിഡ്നിയിലെ സിൽവർവാട്ടർ ജയിലിലടച്ചിട്ടുണ്ട്. ബലാത്സംഗക്കേസായതിനാൽ ജാമ്യവും നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. 

പേശീവലിവിനെ തുടർന്ന് ടീമിന് പുറത്തായിട്ടും ഗുണതിലക ആസ്ട്രേലിയയിൽ തുടരുകയായിരുന്നു. ആശെൻ ബന്ദാരയാണ് പകരക്കാരനായി ടീമിൽ ഇടംപിടിച്ചിരുന്നത്. നോക്കൗട്ട് കടക്കാനാവാത്ത ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. 


Tags:    
News Summary - Sri Lanka Cricket suspends Gunathilaka after rape charges in Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.