തീക്കാറ്റായി സ്​റ്റാർക്ക്​​; ഇന്ത്യ 244ന്​ പുറത്ത്​

അ​ഡ്​​ലെ​യ്​​ഡ്​: ആ​സ്​​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ആ​ദ്യ​മാ​യി പി​ങ്ക്​ പ​ന്തി​ൽ രാ​പ്പ​ക​ൽ ടെ​സ്​​റ്റിനിറ​ങ്ങി​യ ഇ​ന്ത്യ​ ഒന്നാം ഇന്നിങ്​സിൽ 244 റൺസിന്​ പുറത്തായി. നാല്​ വിക്കറ്റ്​ നേടിയ മിച്ചൽ സ്​റ്റാർക്കും മൂന്ന്​ വിക്കറ്റ്​ പിഴുത കമ്മിൻസുമാണ്​ ഇന്ത്യയുടെ നടുവൊടിച്ചത്​.

കളിയുടെ ആ​ദ്യ ഓ​വ​റി​ൽ​ത​ന്നെ വി​ക്ക​റ്റ്​ ന​ഷ്​​ട​മാ​യി തു​ട​ങ്ങി​യ ഇ​ന്ത്യ ആ​ദ്യദി​നം ആ​റ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 233 റ​ൺസാണ്​ എടുത്തിരുന്നത്​. രണ്ടാം ദിനം 11 റൺസ്​ ചേർത്തപ്പോഴേക്കും ബാക്കി നാല്​ വിക്കറ്റും നഷ്​ടമായി. 3.1 ഓവർ മാത്രമാണ്​ ആസ്​ട്രേലിയൻ ബൗളർമാർക്ക്​ വെള്ളിയാഴ്​ച എറിയേണ്ടി വന്നത്​.

അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​ക്കു പു​റ​മെ, ചേ​തേ​ശ്വ​ർ പു​ജാ​ര​യും അ​ജി​ൻ​ക്യ ര​ഹാ​നെ​യു​മാ​ണ് കഴിഞ്ഞദിവസം​ വ​ൻ​അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ ഇന്ത്യയെ ക​ര​ക​യ​റ്റി​യ​ത്. പി​ങ്കു​പ​ന്തി​ൽ ക​ളി​ക്കേ​ണ്ട​ത്​ എ​ങ്ങ​നെ​യെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം ഇ​ന്ത്യ​ൻ ബാ​റ്റി​ങ്ങി​ൽ പ്ര​ക​ട​മാ​യി​രു​ന്നു.

സ​മീ​പ​കാ​ല​ത്തൊ​ന്നും ഫോ​മി​ലെ​ത്താ​ൻ ക​ഴി​യാ​തെ ഐ.​പി.​എ​ല്ലി​ല​ട​ക്കം ത​പ്പി​ത്ത​ട​ഞ്ഞ പൃ​ഥ്വി ഷാ​യെ​യാ​ണ്​ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളി​നൊ​പ്പം ഇ​ന്നി​ങ്​​സ്​ തു​ട​ങ്ങാ​ൻ ബാ​റ്റും​കൊ​ടു​ത്ത്​ പ​റ​ഞ്ഞു​വി​ട്ട​ത്. പി​ങ്കു​പ​ന്തി​ലെ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഓ​പ​ണി​ങ്ങി​ൽ മി​ന്നി​യ ശു​ഭ്​​മാ​ൻ ഗി​ല്ലി​നെ​യും പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ലോ​കേ​ഷ്​ രാ​ഹു​ലി​നെ​യും പു​റ​ത്തി​രു​ത്തി​യാ​ണ്​ ഷാ​യെ ടീ​മി​ലെ​ടു​ത്ത​ത്. പ​ക്ഷേ, ഐ.​പി.​എ​ല്ലി​ൽ തു​ട​രെ കാ​ഴ്​​ച​വെ​ച്ച പി​ഴ​വ്​ ര​ണ്ടാം പ​ന്തി​ൽ​ത​ന്നെ ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ മി​ച്ച​ൽ സ്​​റ്റാ​ർ​ക്കി​െൻറ പ​ന്ത്​ ഷാ​യു​ടെ കു​റ്റി പി​ഴു​തു​മാ​റ്റി. ബാ​റ്റി​ൽ ത​ട്ടി​യ പ​ന്ത്​ പാ​ഡി​നും ബാ​റ്റി​നു​മി​ട​യി​ലെ ഗ്യാ​പി​ലൂ​ടെ സ്​​റ്റം​പ്​ പി​ഴു​തു മാ​റ്റു​ക​യാ​യി​രു​ന്നു. സ്​​കോ​ർ ബോ​ർ​ഡ്​ അ​പ്പോ​ൾ ശൂ​ന്യം.

അ​ടു​ത്ത ഊ​ഴം മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളി​​േ​ൻ​റ​താ​യി​രു​ന്നു. 19ാമ​ത്തെ ഓ​വ​റി​ൽ പാ​റ്റ്​ ക​മ്മി​ൻ​സ്​ വി​ല്ല​നാ​യി അ​വ​ത​രി​ച്ചു. ക​മ്മി​ൻ​സി​െൻറ ഒ​ന്നാ​ന്ത​രം സ്വി​ങ്ങ​ർ അ​ഗ​ർ​വാ​ളി​െൻറ ബാ​റ്റി​നും പാ​ഡി​നു​മി​ട​യി​ൽ തു​റ​ന്നു​കി​ട​ന്ന വി​ശാ​ല​ത​യി​ലൂ​ടെ മി​ഡി​ൽ സ്​​റ്റം​പ്​ പ​റി​ച്ചെ​റി​ഞ്ഞു.

രാ​ഹു​ൽ ദ്രാ​വി​ഡി​നു ശേ​ഷം ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ വ​ന്മ​തി​ൽ പ​ണി​യു​ന്ന ജോ​ലി ഇ​ന്ത്യ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്​ ചേ​തേ​ശ്വ​ർ പു​ജാ​ര​യെ​യാ​ണ്. ആ ​മെ​ല്ലെ​പ്പോ​ക്ക്​ ഐ.​പി.​എ​ല്ലി​ൽ എ​ടു​ക്കാ​ച്ച​ര​ക്കാ​ക്കി​യെ​ങ്കി​ലും ടെ​സ്​​റ്റി​ൽ പു​ജാ​ര​ത​ന്നെ വി​ല​പി​ടി​പ്പു​ള്ള താ​രം. ര​ണ്ടു വി​ക്ക​റ്റ്​ വീ​ണ ആ​വേ​ശ​ത്തി​ൽ പ​ന്തെ​റി​ഞ്ഞ ഓ​സീ​സി​നെ ചെ​റു​ത്തു​നി​ന്ന​ത്​ ചേ​തേ​ശ്വ​ർ പു​ജാ​ര​യു​ടെ ക്ഷ​മ ത​ന്നെ​യാ​യി​രു​ന്നു. ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി​യും അ​ക്ര​മോ​ത്സു​ക​ത വെ​ടി​ഞ്ഞു ഒ​പ്പം നി​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ ക​ര​ക​യ​റി തു​ട​ങ്ങി​യ​താ​ണ്. അ​തി​നി​ട​യി​ൽ ലി​യോ​ണി​നെ തു​ട​ർ​ച്ച​യാ​യി ര​ണ്ട്​ ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ച്​ പു​ജാ​ര ഗി​യ​ർ മാ​റ്റി​ത്തു​ട​ങ്ങി.

സ്​​കോ​ർ 100ൽ ​എ​ത്തി​യ​പ്പോ​ൾ അ​പ​ക​ടം സം​ഭ​വി​ച്ചു. ന​ഥാ​ൻ ലി​യോ​ണി​നെ ക്രീ​സി​ന്​ പു​റ​ത്തേ​ക്കി​റ​ങ്ങി പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ച പു​ജാ​ര​യു​ടെ പാ​ഡി​ലാ​ണോ ബാ​റ്റി​​ലാ​ണോ എ​ന്നു​ സം​ശ​യി​ക്കു​ന്ന പ​ന്ത്​ ലെ​ഗ്​ ഗ​ള്ളി​യി​ൽ ലെ​ബു​ഷാ​നെ കൈ​യി​ലൊ​തു​ക്കി. അ​മ്പ​യ​ർ ഔ​ട്ട്​ വി​ളി​ച്ചി​ല്ലെ​ങ്കി​ലും പു​ജാ​ര​യു​ടെ സ​ന്ദേ​ഹം ഓ​സീ​സി​നെ റി​വ്യു​വി​ന്​ പ്രേ​രി​പ്പി​ച്ചു. റീ​പ്ലേ​യി​ൽ ഔ​ട്ട്. ഇ​ന്ത്യ മൂ​ന്നി​ന്​ 100. മൂ​ന്നാം വി​ക്ക​റ്റി​ൽ 68 റ​ൺ​സാ​ണ്​ ഇ​രു​വ​രും ചേ​ർ​ന്നു​റ​പ്പി​ച്ച​ത്. അ​ജി​ൻ​ക്യ ര​ഹാ​നെ​യി​ലാ​യി​രു​ന്നു പി​ന്നെ പ്ര​തീ​ക്ഷ. ക്യാ​പ്​​റ്റ​നൊ​പ്പം ചേ​ർ​ന്ന ര​ഹാ​നെ​യു​ടെ ബാ​റ്റി​ങ്​ കു​റ​ച്ചു​കൂ​ടി അ​നാ​യാ​സ​മാ​യി​രു​ന്നു. ഇ​ന്നി​ങ്​​സി​ലെ ഏ​ക സി​ക്​​സ​ർ പ​റ​ത്തി​യ​തും ര​ഹാ​നെ. 76ാം ഓ​വ​റി​ൽ പാ​റ്റ്​ ക​മ്മി​ൻ​സി​െൻറ ഷോ​ർ​ട്​ ബോ​ളി​ലാ​യി​രു​ന്നു അ​ത്.

അ​തി​നി​ട​യി​ൽ കോ​ഹ്​​ലി 23ാമ​ത്തെ അ​ർ​ധ സെ​ഞ്ച്വ​റി​യും പേ​രി​ൽ ചേ​ർ​ത്തു. പ​ക്ഷേ, 77ാം ഓ​വ​റി​ൽ ഇ​ന്ത്യ​ക്ക്​ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി കി​ട്ടി. ന​ഥാ​ൻ ലി​യോ​ണി​െൻറ പ​ന്ത്​ ഓ​ഫ്​ ഡ്രൈ​വ്​ ചെ​യ്​​ത് റ​ണ്ണി​നാ​യി ഓ​ടി​ത്തു​ട​ങ്ങി​യ ര​ഹാ​നെ ആ ​നീ​ക്കം ഉ​പേ​ക്ഷി​ച്ച്​ കോ​ഹ്​​ലി​യെ തി​രി​ച്ച​യ​ക്കാ​ൻ ശ്ര​മി​ക്കു​​മ്പോ​ഴേ​ക്കും കോ​ഹ്​​ലി ക്രീ​സി​െൻറ മ​ധ്യ​ഭാ​ഗ​ത്തെ​ത്തി​യി​രു​ന്നു. ഹേ​സ്​​ൽ​വു​ഡ്​ പി​ടി​ച്ചെ​ടു​ത്ത പ​ന്ത്​ ലി​യോ​ണി​െൻറ കൈ​യി​ലേ​ക്ക്. കോ​ഹ്​​ലി​ക്ക്​ തി​രി​കെ ക​യ​റാ​ൻ പോ​ലും ക​ഴി​യു​ന്ന​തി​നു മു​മ്പ്​ റ​ണ്ണൗ​ട്ട്. 180 പ​ന്തി​ൽ 74 റ​ൺ​സാ​യി​രു​ന്നു കോ​ഹ്​​ലി​യു​ടെ സ്​​കോ​ർ.

നാ​യ​ക​നെ വീ​ഴ്​​ത്തി​യ​തി​െൻറ കു​റ്റ​ബോ​ധം ര​ഹാ​നെ​യു​ടെ ബാ​റ്റി​ങ്ങി​ലും കാ​ണാ​മാ​യി​രു​ന്നു. 92 പ​ന്തി​ൽ 42 റ​ൺ​സെ​ടു​ത്ത ര​ഹാ​നെ​യെ സ്​​റ്റാ​ർ​ക്ക്​ വി​ക്ക​റ്റി​ന്​ മു​ന്നി​ൽ കു​ടു​ക്കി. റി​വ്യൂ​വി​ലും ഔ​ട്ട്. ഹ​നു​മാ വി​ഹാ​രി​ക്കും അ​ധി​കം ആ​യു​സ്സു​ണ്ടാ​യി​ല്ല. 25 പ​ന്തി​ൽ 16 റ​ൺ​സു​മാ​യി ഹേ​സ​ൽ​വു​ഡി​െൻറ പ​ന്തി​ൽ വി​ക്ക​റ്റി​ന്​ മു​ന്നി​ൽ കു​ടു​ങ്ങി.

ആ​ദ്യ​ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ്​ കീ​പ്പ​ൻ ബാ​റ്റ്​​സ്​​മാ​ൻ വൃ​ദ്ധി​മാ​ൻ സാ​ഹ (9) ര​വി​ച​ന്ദ്ര അ​ശ്വി​ൻ (15) എ​ന്നി​വ​രാ​ണ്​ ക്രീ​സി​ലുണ്ടായിരുന്നത്​. ഇരുവരും അതേസ്​കോറിൽ തന്നെ രണ്ടാംദിനത്തിൽ ആദ്യംതന്നെ പുറത്തായി. വാലറ്റക്കാരായ ഉമേഷ്​ യാദവ്​ ആറും ബുംറ നാലും (നോട്ടൗട്ട്​) റൺസെടുത്തു. മുഹമ്മദ്​ ഷമി (0) ആണ്​ അവസാനം വീണ വിക്കറ്റ്​. ആസ്​ട്രേലിയക്കായി ഹെയ്​സൽവുഡ്​, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്​ത്തി. 


Tags:    
News Summary - Stark as a firestorm; India out of 244

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.