പന്തിനെതിരെ സ്​മിത്തിന്‍റെ 'ചതി പ്രയോഗം'​; പ്രതിഷേധവുമായി ക്രിക്കറ്റ്​ ലോകം - വിഡിയോ

സിഡ്​നി: വിമർശകരുടെ വായയടപ്പിച്ചുള്ള ബാറ്റിങ്​ പ്രകടനമായിരുന്നു ആസ്​ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ അവസാന ദിനം ഇന്ത്യൻ താരം ഋഷഭ്​ ​​പന്ത്​ കാഴ്ചവെച്ചത്​. തോൽവിയിലേ​ക്കെന്ന്​​ തോന്നിച്ച മത്സരം​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ വൻ​മതിൽ കെട്ടി സമനിലയാക്കി മാറ്റുകയായിരുന്നു​.

സെഞ്ച്വറിക്ക്​ മൂന്ന്​ റൺസ്​ മാത്രം അകലെ മടങ്ങിയ ഋഷഭ്​ പന്തായിരുന്നു ഇന്ത്യൻനിരയിലെ താരം. 118 പന്തുകൾ​ മാത്രം നേരിട്ടായിരുന്നു ഋഷഭ്​ 97 റൺസെടുത്തത്​​. ജയത്തിനായി 18 അടവും പഴറ്റുന്ന കാഴ്ചയായിരുന്ന സിഡ്​നിയിൽ ഓസീസ്​ ബൗളർമാരുടേത്​. എന്നാൽ, ഇതിന്​ മുന്നിലൊന്നും ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ കുലുങ്ങിയില്ല.

ഒടുവിൽ സ്റ്റീവ്​ സ്​മിത്ത്​ ഉപയോഗിച്ച 19ാമത്തെ അടവാണ്​ ഇപ്പോൾ ക്രിക്കറ്റ്​ ലോകത്തെ ചർച്ച. ഋഷഭ്​ പന്ത്​ സ്റ്റമ്പിന്​ മുമ്പിൽ വരച്ച 'ഗാർഡ്​ മാർക്ക്​' സ്​മിത്ത്​ ഷൂ ഉപയോഗിച്ച്​ മായ്​ച്ചതാണ്​ വിവാദമായത്​. രണ്ടാമത്തെ സെഷന്‍റെ ഡ്രിങ്ക്​സ്​ ബ്രേക്കിനിടയിലാണ്​ സ്​മിത്ത്​ ആരുമറിയാതെ വരകൾ മായ്​ക്കുന്നത്​. സ്റ്റമ്പിലെ കാമറകൾ ഇത്​ പകർത്തിയതോടെ സംഭവം ചർച്ചയാവുകയായിരുന്നു.

ആദ്യ ഇന്നിങ്​സിൽ സെഞ്ച്വറി നേടുകയും രണ്ടാമത്​ തൊട്ടരികെ എത്തുകയും ചെയ്​ത സ്​റ്റീവ്​ സ്​മിത്ത്​ കളിയിലെ താരമായെങ്കിലും പന്തി​െൻറ ഗാർഡ്​ നീക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയതേ​ാടെ വില്ലനായി മാറി. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്​ അടക്കമുള്ളവർ സ്​മിത്തിനെതിരെ രംഗത്തുവന്നു. ചതിയൻ എപ്പോഴും ചതിയൻ തന്നെയായിരിക്കുമെന്ന്​ പലരും ട്വീറ്റ്​ ചെയ്​തു. നേരത്തെയും ചതി പ്രയോഗത്തിന്‍റെ പേരിൽ സ്​മിത്ത്​ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്​.


2018ൽ ആസ്ട്രേലിയ – ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ്​ സംഭവം. മത്സരത്തിനിടെ പന്ത്​ ചുരുണ്ടിയതിന്​ സ്​മിത്തിന്​ വലിയ വിലയാണ്​ നൽകേണ്ടി വന്നത്​. അന്ന്​ ആസ്​ട്രേലിയൻ ടീമിന്‍റെ നായക സ്​ഥാനം തെറിക്കുകയും ഒരു വർഷത്തേക്ക്​ വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തു. 


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.