ടെസ്റ്റ്​ റാങ്കിങ്​: ഒന്നാമത്​ വില്യംസൺ, രണ്ടാമത്​ സ്​മിത്ത്​, കോഹ്​ലി മൂന്നാമത്​

ദുബൈ: പാകിസ്​താനെതിരായ ഇരട്ട സെഞ്ച്വറിക്കു പിന്നാലെ ഐ.സി.സി ടെസ്​റ്റ്​ റാങ്കിങ്ങിൽ ഒന്നാം സ്​ഥാനത്തി​ൽ ഇരിപ്പ്​ ദൃഢമാക്കി ന്യൂസിലൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ. 919 റേറ്റിങ്​ പോയൻറ്​ സ്വന്തമാക്കിയ കെയ്​ൻ ന്യൂസിലൻഡ്​ താരത്തി​‍െൻറ ഏറ്റവും മികച്ച റേറ്റിങ്ങാണ്​ കുറിച്ചത്​. പാകിസ്​താനെതിരായ രണ്ടാം ടെസ്​റ്റിൽ 238 റൺസടി​ച്ചാണ്​ താരം റാങ്കിങ്ങിൽ വ്യക്തമായ മേധാവിത്വം നിലനിർത്തിയത്​.

അതേസമയം, മൂന്നാം ടെസ്​റ്റോടെ സെഞ്ച്വറിയുമായി ഫോമിലേക്കുയർന്ന സ്​റ്റീവൻ സ്​മിത്ത്​ (900) രണ്ടാം സ്​ഥാനം ഉറപ്പിച്ചു. ഒപ്പം സ്​ഥാനം പങ്കുവെച്ച ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി മൂന്നാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ഒന്നാം ടെസ്​റ്റിനു പിന്നാലെ നാട്ടിലേക്കു​ മടങ്ങിയ ​കോഹ്​ലിക്ക്​​ 870 പോയൻറാണുള്ളത്​. അജിൻക്യ രഹാ​െന (ഏഴ്​), ചേതേശ്വർ പുജാര (എട്ട്​) എന്നിവരാണ്​ ആദ്യ പത്തിലുള്ള മറ്റ്​ ഇന്ത്യൻ താരങ്ങൾ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.