ദുബൈ: െഎ.പി.എല്ലിൽ വ്യാഴാഴ്ച നടന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ ശീട്ടുകൊട്ടാരം പോലെയാണ് ഡൽഹി ക്യാപിറ്റൽസിെൻറ മുൻനിര ബാറ്റ്സ്മാൻമാർ തകർന്നത്. ആദ്യ റൺസ് വിട്ടുകൊടുക്കുന്നതിന് മുെമ്പ മൂന്ന് വിക്കറ്റുകൾ മുംബൈ ഇന്ത്യൻസിെൻറ ബൗളർമാർ വീഴ്ത്തിക്കഴിഞ്ഞിരിന്നു. 23 റൺസ് ആയപ്പോഴേക്കും നാലാമനും പുറത്തായി.
ഇതോടെ ഡൽഹി ക്യാപിറ്റൽസിെൻറ ട്വിറ്റർ ഹാൻഡിലിൽ വ്യത്യസ്തമായ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. വോെട്ടടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ച 'എണ്ണൽ നിർത്തൂ' എന്ന വാചകം കടമെടുത്തായിരുന്നു ഡൽഹിയുടെ ട്വീറ്റ്. വിക്കറ്റിെൻറ എണ്ണം അപ്ഡേറ്റ് ചെയ്യുന്ന ആളോട് എണ്ണൽ നിർത്താൻ ആവശ്യപ്പെട്ടുള്ള സെൽഫ് ട്രോളാണ് ഡൽഹി പങ്കുവെച്ചത്.
ഇത് കൂടാതെ രണ്ടാമത്തെ പന്തിൽ തന്നെ പ്രിഥ്വി ഷായും എട്ടാമത്തെ ഒാവറിൽ റിഷബ് പന്തും ഒൗട്ടായപ്പോഴും രസകരമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ട്വീറ്റുകളാണ് ഡൽഹി പങ്കുവെച്ചത്.
Me to the guy updating the wickets column 🙄#MIvDC #Dream11IPL #YehHaiNayiDilli https://t.co/WTKYGMPNBS
— Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) November 5, 2020
ഒന്നാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് തുടർച്ചയായ രണ്ടാം സീസണിലും ഫൈനലിലേക്ക് ചേക്കേറിയത്. സ്കോർ: മുംബൈ ഇന്ത്യൻസ് 200/5, ഡൽഹി ക്യാപിറ്റൽസ് 143/8.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി ഓപണർ ഡികോക്കും(40) സൂര്യകുമാർ യാദവും (51), ഇഷൻ കിഷനും (55*), ഹർദിക് പാണ്ഡ്യയും(37) തിളങ്ങിയപ്പോൾ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് 200 റൺസ് എടുത്തു. കൂറ്റൻ സ്കോറിന് മുന്നിൽ തുടക്കം മുതലെ പതറിയ ഡൽഹി തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു.
പൃഥ്വി ഷായെയും ശിക്കർ ധവാനെയും അജിൻക്യ രഹാനയെയും പൂജ്യത്തിന് പുറത്താക്കി ബോൾട്ടും ബുംറയും മികച്ച തുടക്കം നൽകിയപ്പോൾ തന്നെ ഡൽഹി തോൽവി ഉറപ്പിച്ചിരുന്നു. അതിനിടക്ക് മാർക്കസ് സ്റ്റോയിൻസും (65) അക്സർ പട്ടേലും (42) പിടിച്ചു നിന്നതിനാലാണ് ഡൽഹി വമ്പൻ തോൽവി ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.