ഐപിഎൽ 2024ന് ഇനി ഒരു മാസത്തിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. പതിവുപോലെ ഇത്തവണയും കിരീട സാധ്യത കൽപിക്കുന്ന രണ്ട് ടീമുകൾ എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും ഹർദിക് പാണ്ഡ്യയുടെ കീഴിലുള്ള മുംബൈ ഇന്ത്യൻസുമാണ്. എന്നാൽ, പരമ്പരയുടെ പതിനേഴാം പതിപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ബൗളിങ് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡ് ഒരു പ്രവചനം നടത്തിയിരിക്കുകയാണ്.
മുംബൈ ഇന്ത്യൻസും ചെന്നൈയും ഇത്തവണ കപ്പ് നേടില്ലെന്നാണ് ബ്രോഡ് പറയുന്നത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാകും ഇത്തവണ കപ്പടിക്കുകയെന്നാണ് താരം പ്രവചിച്ചത്. ബ്രോഡിന്റെ ഇഷ്ട ടീമും രാജസ്ഥാനാണ്. തന്റെ ഇഷ്ട ടീമിനെ കുറിച്ച് ബ്രോഡ് പറയുന്ന വിഡിയോ രാജസ്ഥാൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘ഐപിഎൽ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു കിരീടം നേടാന്‍ സാധിക്കും. ഞാന്‍ ടൂര്‍ണമെന്റില്‍ പിന്തുണക്കുന്ന ടീം റോയല്‍സാണ്. സാധാരണയായി ഞാന്‍ എന്റെ സുഹൃത്തുക്കളുള്‍പ്പെട്ട ടീമിനെയാണ് പിന്തുണക്കാറുള്ളത്. ജോസ് ബട്‌ലര്‍ കളിക്കുന്നത് റോയല്‍സിനു വേണ്ടിയാണ്. ജോഫ്ര ആര്‍ച്ചര്‍ നേരത്തേ ടീമിൽ കളിച്ചിട്ടുണ്ട്. വളരെ മികച്ചൊരു ഫ്രാഞ്ചൈസിയാണ് രാജസ്ഥാൻ റോയൽസ്. മാത്രമല്ല റോയല്‍സിന്റെ പിങ്ക് ജഴ്സി തനിക്കേറെ ഇഷ്ടമാണെ’ന്നും ബ്രോഡ് പറഞ്ഞു.
അതേസമയം, പ്രഥമ ഐ.പി.എൽ കിരീടം നേടിയതിന് ശേഷം ഇതുവരെ കിരീടമുയർത്താൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. 2022-ൽ ഫൈനലിലെത്തിയതാണ് എടുത്തുപറയാൻ കഴിയുന്ന മറ്റൊരു നേട്ടം. അന്ന് ഹർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റാൻസിനോട് സഞ്ജുവും സംഘവും തോൽവിയടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.