മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയോടുള്ള ആരാധന മൂത്ത് ഒരു വിദ്യാർഥി ചെയ്ത പ്രവർത്തിയറിഞ്ഞാൽ ആരുമൊന്ന് മൂക്കത്ത് വിരൽ വെക്കും. ഡൽഹിയിലുള്ള ഒരു സ്കൂളിലെ വിദ്യാർഥിയാണ് ഗജോധർ. അവന് സ്കൂളിൽ നിന്ന് സസ്‍പെൻഷൻ ലഭിച്ചിരിക്കുകയാണ്. കാരണം, എം.എസ് ധോണിയോടുള്ള കടുത്ത ആരാധന.
മുൻ ഇന്ത്യൻ നായകനോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കാൻ അവൻ ഉപയോഗിച്ചത് കണക്ക് പരീക്ഷയുടെ ഉത്തരപേപ്പറാണ്. എല്ലാ ചോദ്യങ്ങൾക്കും ഗജോധർ ഉത്തരമായി എഴുതിയത്, ‘തല’ എന്നായിരുന്നു. ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ വിളിച്ചുവരുന്ന പേരാണ് ‘തല’. തമിഴിലെ ‘തലൈവർ’ എന്ന വാക്കിന്റെ ചുരുക്കരൂപമാണിത്. എന്തായാലും ഗജോധറിന്റെ ‘തല’ പ്രേമം സ്കൂൾ അധികൃതർക്ക് ഒട്ടും രസിച്ചില്ല. അവർ വിദ്യാർഥിയെ സസ്‍പെൻഡ് ചെയ്യുകയായിരുന്നു.
അതേസമയം, ധോണി, അടുത്ത ഐ.പി.എൽ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്. 42കാരനായ താരം നിലവിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചുകഴിഞ്ഞു. അടുത്ത വർഷം മാർച്ച് അവസാനത്തോടെയാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെ ഒരുതവണ കൂടി ഐ.പി.എൽ ചാമ്പ്യൻമാരാക്കി വിരമിക്കുകയാകും ധോണിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.