ലണ്ടൻ: യൂറോകപ്പ് ഫൈനലിൽ ഇറ്റലി-ഇംഗ്ലണ്ട് മത്സരം നിശ്ചിത സമയത്തും അധിക സമയത്തും തുല്യനില പാലിച്ചപ്പോൾ 'പഴയ കടം' വീട്ടി ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടിയപ്പോൾ വിജയികളെ ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു ഐ.സി.സി തീരുമാനിച്ചത്. ഇതിനോടുള്ള പ്രതിഷേധമാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് താരങ്ങൾ നല്ല സമയം നോക്കി തീർത്തത്.
2019ൽ ലോർഡ്സിൽ നടന്ന ഫൈനലിൽ ന്യൂസിലാൻഡ് ഉയർത്തിയ 241 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനും 241 റൺസ് എടുക്കാനേ സാധിച്ചിരുന്നുള്ളൂ. മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടപ്പോൾ അവിടെയും ഇരുടീമുകൾക്കും നേടാനായത് 15 റൺസ് വീതം . ഇതിനെത്തുടർന്നാണ് കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ വിജയികളായി ഐ.സി.സി പ്രഖ്യാപിച്ചത്. ഫലത്തിൽ ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് നേടിയപ്പോൾ തുടർച്ചയായി രണ്ടാംഫൈനലും തോറ്റ് നിരാശയോടെയാണ് ന്യൂസിലാൻഡ് നാട്ടിലേക്ക് മടങ്ങിയത്.
''എന്തിനാണ് പെനൽറ്റി ഷൂട്ടൗട്ട്. ഏറ്റവും കൂടുതൽ പാസുകൾ നൽകിയവരെ നോക്കി വിജയിയെ തിരഞ്ഞെടുത്താൽ പോരേ'' -ന്യൂസിലാൻഡ് താരം ജിമ്മി നീഷം ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. ടീമിൽ അംഗമായിരുന്ന നീഷമാണ് സിക്സർ നേടി സൂപ്പർ ഓവറിൽ ന്യൂസിലാൻഡിനെ ഒപ്പമെത്തിച്ചത്.
ട്രോളുമായി ന്യൂസിലാൻഡ് മുൻ താരവും കമേന്ററ്ററുമായ സ്കോട്ട് സ്െറ്റെറിസും രംഗത്തെത്തി.''എനിക്കൊന്നും മനസ്സിലാകുന്നില്ല, ഇംഗ്ലണ്ടാണ് കൂടുതൽ കോർണറുകൾ നേടിയത്. അതുകൊണ്ട് അവരാണ് ചാമ്പ്യൻമാർ''.എന്നായിരുന്നു സ്റ്റൈറിന്റെ പരിഹാസം.
വിജയികളെ കണ്ടെ ത്താൻ ഉപയോഗിച്ച ബൗണ്ടറി നിയമത്തിനെതിരേ നേരത്തേ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതാണ് ന്യൂസിലാൻഡ് താരങ്ങൾ വീണ്ടും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.