ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഒാപണർമാരിലൊരാളായ ഇതിഹാസം താരം സുനിൽ ഗവാസ്കറിെൻറ 74ാം ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകളർപ്പിച്ച് ക്രിക്കറ്റ് ലോകം.
'സണ്ണി' എന്നും 'ലിറ്റിൽ മാസ്റ്റർ' എന്നും ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന ഗവാസ്‌കറിന്റെ അസാധാരണമായ കരിയറിനെ ജന്മദിനത്തിൽ വാഴ്ത്തിയാണ് ബി.സി.സി.ഐ ഉൾപ്പെടെ അദ്ദേഹത്തിന് ആശംസകൾ നേർന്നത്. ബാറ്റ് കൊണ്ടും വാക്ക് കൊണ്ടും മാന്ത്രികത തീർക്കുന്ന ക്രിക്കറ്റർ എന്നായിരുന്നു ഡൽഹി ക്യാപിറ്റൽസ് ട്വീറ്റിൽ വിശേഷിപ്പിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ 34 സെഞ്ച്വറികളും 45 അർധ സെഞ്ച്വറികളും നേടിയ ഗവാസ്കർ ടെസ്റ്റിൽ 10000 റൺസ് എന്ന നാഴികക്കല്ല് കടക്കുന്ന ആദ്യ താരമാണ്. 1983 ലെ ലോകകപ്പ് വിജയം ഉൾപ്പെടെയുള്ള മഹത്തായ കരിയറിന് ശേഷം ഗവാസ്‌കർ കമന്ററിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
1971 നും 87 നും ഇടയിൽ ക്രിക്കറ്റിന്റെ ഏറ്റവും കഠിനമേറിയ കാലഘത്തിലായിരുന്നു വെല്ലുവിളി നിറഞ്ഞ പിച്ചിൽ അവിസ്മരണീയമായ ബാറ്റിങ് കാഴ്ചവെച്ചത്.
1971-ൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ പരമ്പരയിൽ, 774 റൺസ് നേടിയ അദ്ദേഹം ഇരട്ട സെഞ്ച്വറിയും കുറിച്ചിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിലാണ് ഒരു സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും നേടിയത്.
2005-ൽ സച്ചിൻ ടെണ്ടുൽക്കറാണ് ഗവാസ്‌കറുടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ (34) എന്ന റെക്കോർഡ് തകർക്കുന്നത്.
ബാറ്റിംങ്ങിലെന്നപോലെ ഗവാസ്‌കർ ഫീൽഡിങ്ങിലും ഇന്ത്യയുടെ മുതൽകൂട്ടായിരുന്നു. വിക്കറ്റ് കീപ്പർമാരെ ഒഴിവാക്കിയാൽ, ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.