ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിന് ശേഷം ഫോർമാറ്റിലെ ഇന്ത്യൻ ടീമിന്‍റെ നായക സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്ലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ആരാധകർ ശ്രവിച്ചത്. കോഹ്ലിയുടെ പിൻഗാമിയായി രോഹിത് ശർമയെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. എന്നാൽ ഇന്ത്യൻ ടീമിന്‍റെ ഭാവി നായകൻ ആരാകണമെന്ന് ചർച്ചകളും അണിയറയിൽ കെഴുക്കുന്നുണ്ട്.
ഭാവിയിൽ ടീമിന്‍റെ സ്ഥിരം നായകനാക്കി വളർത്തിയെടുക്കാൻ അനുയോജ്യനായ കളിക്കാരനായി ഇതിഹാസ താരം സുനിൽ ഗാവസ്കർ നിർദേശിക്കുന്നത് കെ.എൽ രാഹുലിനെയാണ്.
'പുതിയൊരു നായകനെ അന്വേഷിക്കുേമ്പാൾ രാഹുൽ അതിന് അനുയോജ്യനാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍റെ പ്രകടനം മികവുറ്റതാണ്. ഇംഗ്ലണ്ടിലും അവൻ നന്നായി ബാറ്റ്ചെയ്തു. ഐ.പി.എല്ലിലും ഏകദിന മത്സരങ്ങളിലും അവൻ തിളങ്ങുന്നു. അവനെ ഉപനായകനാക്കണമെന്നാണ് എന്‍റെ അഭിപ്രായം' -ഗാവസ്കർ സ്പോർട്സ് തകിനോട് പറഞ്ഞു.
'അവന്‍റെ ഐ.പി.എല്ലിലെ അവന്‍റെ നേതൃപാടവവും ശ്രദ്ധേയമായിരുന്നു. നായകത്വത്തിന്‍റെ ഭാരം അവന്‍റെ ബാറ്റിങ്ങിനെ ബാധിക്കുന്നതേയില്ല'-ഗാവസ്കർ കൂട്ടിച്ചേർത്തു.
29കാരനായ രാഹുൽ 2014ൽ ആസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിലൂടെയാണ് ഇന്ത്യക്കായി അരങ്ങേറിയത്. ഇതുവരെ 40 ടെസ്റ്റ്, 38 ഏകദിനം, 48 ട്വന്‍റി20 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്റെ നായകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.