അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് ഇന്ന് ജയിക്കാനായാൽ ഈ സീസൺ ഐ.പി.എല്ലിൽ ആദ്യമായി പ്ലേഓഫിലെത്തുന്ന ടീമായി മാറും. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ഗുജറാത്തിന്റെ സമ്പാദ്യം.
11 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള സൺറൈസേഴ്സ് ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷ ഏറെ കുറെ അസ്തമിച്ച നിലയിലാണ്.
ടീം
ഗുജറാത്ത് ടൈറ്റൻസ് : വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ ),ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ദാസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ്മ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, ഐഡൻ മാർക്രം(ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ ( വിക്കറ്റ് കീപ്പർ), അബ്ദുൾ സമദ്,സൻവീർ സിംഗ്, മാർക്കോ ജാൻസൻ, മായങ്ക് മാർക്കണ്ടെ, ഭുവനേശ്വർ കുമാർ, ഫസൽഹഖ് ഫാറൂഖി, ടി നടരാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.