പരിശീലനത്തിനിടെ സൂര്യകുമാർ യാദവിന് പരിക്ക്

ധർമ്മശാല: ന്യൂസിലാൻഡുമായുള്ള നിർണായക ലോകകപ്പ് മത്സരം നടക്കാനിരിക്കെ ഇന്ത്യയുടെ സൂര്യകുമാർ യാദവിന് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ടീമിന്റെ സ്​പെഷ്യലിസ്റ്റ് ബോളർ രഘുവിന്റെ പന്ത് സൂര്യകുമാറിന്റെ കൈയിൽ തട്ടുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സുര്യകുമാറിന് ഉടൻ തന്നെ ടീം ഡോക്ടർമാരെത്തി പ്രാഥമിക ചികിത്സ നൽകി. പിന്നീട് അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയില്ല. സൂര്യകുമാറിന്റെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷന് പരിശീലനത്തി​നിടെ തേനീച്ചയുടെ കുത്തേറ്റു. ശേഷം ഇഷാൻ കിഷനും പരിശീലനം നടത്തിയില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കുന്നില്ല. ടീമിനൊപ്പം ഹാർദിക് പാണ്ഡ്യ ധർമ്മശാലയിലേക്ക് വന്നിട്ടില്ല.

ഇ​ന്ത്യ​യും പോ​യ​ന്റ് ടേ​ബ്ളി​ൽ ഒ​ന്നാ​മ​ന്മാ​രാ​യ ന്യൂ​സി​ല​ൻ​ഡും ഞാ​യ​റാ​ഴ്ച ഇ​റ​ങ്ങു​മ്പോ​ൾ ആ​തി​ഥേ​യ​ർ​ക്ക് ല​ക്ഷ്യ​ങ്ങ​ൾ പ​ല​താ​ണ്. ജ​യി​ച്ച് മു​ന്നി​ലെ​ത്ത​ണം, സെ​മി​യി​ൽ ഒ​രു ടി​ക്ക​റ്റ് ഉ​റ​പ്പി​ക്ക​ണം, ക​രു​ത്ത​രെ വീ​ഴ്ത്തി ആ​ത്മ​വി​ശ്വാ​സം കൂ​ട്ട​ണം. നീ​ല​പ്പ​ട​യു​ടെ​യും കി​വി​ക​ളു​ടെ​യും ശ​ക്തി ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രീ​ക്ഷി​ക്ക​പ്പെ​ടാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള മ​ത്സ​രം കൂ​ടി​യാ​ണ് ഇന്നത്തേത്.

ഓ​ൾ റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രി​ക്കാ​ണ് ഇ​ന്ത്യ​യെ അ​ല​ട്ടു​ന്ന പ്ര​ധാ​ന​പ്ര​ശ്നം. പ​ക​രം ആ​രെ​ന്ന​തും ചോ​ദ്യ​മാ​ണ്. ഹാ​ർ​ദി​ക്കി​ന്റെ അ​ഭാ​വം ര​ണ്ടു​പേ​ർ​ക്ക് വ​ഴി തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യും മ​ധ്യ​നി​ര ബാ​റ്റ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വു​മാ​ണ് പ​രി​ഗ​ണ​ന​യി​ൽ മു​ന്നി​ൽ. നി​ല​വി​ലെ വി​ജ​യ ഇ​ല​വ​ന്റെ ഭാ​ഗ​മാ​ണ് ഹാ​ർ​ദി​ക്കി​നെ​പ്പോ​ലെ പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​റാ​യ ശാ​ർ​ദു​ൽ ഠാ​കു​ർ.

ധ​ർ​മ​ശാ​ല​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പേ​സ് ബൗ​ളി​ങ്ങി​ന് അ​നു​കൂ​ല​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഷ​മി​യെ കൊ​ണ്ടു​വ​ന്നേ​ക്കാം. താ​ര​ത്തി​ന് ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​മി​ല്ല. ഷ​മി വ​രു​മ്പോ​ൾ ശാ​ർ​ദു​ലി​നെ മാ​റ്റി സ്പെ​ഷ​ലി​സ്റ്റ് ബാ​റ്റ​റെ ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​യു​ണ്ട്. അ​ത് സൂ​ര്യ​യു​ടെ വ​ഴി​യാ​ണ് തെ​ളി​ക്കു​ന്ന​ത്. ജ​സ്പ്രീ​ത് ബും​റ​യു​ടെ പേ​സ് അ​പ​ക​ടം വി​ത​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. മ​റ്റൊ​രു പേ​സ​റാ​യ മു​ഹ​മ്മ​ദ് സി​റാ​ജും മോ​ശ​മാ​ക്കു​ന്നി​ല്ല. സ്പി​ൻ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ ജ​ദേ​ജ​ക്ക് പു​റ​മെ കു​ൽ​ദീ​പ് ‍യാ​ദ​വും വി​ശ്വ​സ്ത​നാ​ണ്. ബാ​റ്റി​ങ് നോ​ക്കി​യാ​ൽ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ രാ​ഹു​ൽ എ​ല്ലാ​വ​രും ഫോമിലാണ്.

Tags:    
News Summary - Suryakumar sustains hand injury at nets, honeybee bites Kishan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.