സിഡ്നി: വിവാദങ്ങൾ പുതുമയല്ലാത്ത ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ മറ്റൊരു വിവാദം ഉയർന്നിരിക്കുന്നു. സ്വിച് ഹിറ്റിങ് ന്യായമോ അന്യായമോ എന്നതാണ് ഇപ്പോൾ ചർച്ച. മര്യാദയില്ലാത്ത പരിപാടിയാണ് സ്വിച് ഹിറ്റിങ് എന്ന ആരോപണം ആദ്യം ഉയർത്തിയത് മുൻ ആസ്ട്രേലിയൻ നായകൻ ഇയാൻ ചാപ്പലായിരുന്നു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ മിന്നലാക്രമണങ്ങളിലൂടെ ഓസീസ് വിജയത്തിന് കാരണക്കാരനായ ഗ്ലെൻ മാക്സ്വെൽ പലകുറി റൺസ് വാരിക്കൂട്ടിയത് സ്വിച് ഹിറ്റിങ്ങിലൂടെയായിരുന്നു. ഇത് നിരോധിക്കണമെന്ന് ചാപ്പൽ വാദിക്കുന്നു.
സ്വിച് ഹിറ്റിങ് ബാറ്റ്സ്മാന് അനര്‍ഹമായ ആനുകൂല്യം നല്‍കുന്നുണ്ടെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന് വോൺ പറയുന്നു. എന്നാൽ, സ്വിച് ഹിറ്റിങ് തിരിച്ചറിഞ്ഞ് തടയാൻ ഫീൽഡ് അമ്പയർക്കാവില്ലെന്നും ക്രിക്കറ്റ് ശാസ്ത്രമല്ലെന്നും അതൊരു കലയാണെന്നും അനുദിനം മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നുമാണ് മുൻ ഐ.സി.സി അമ്പയർ സൈമൺ ടോഫലിെൻറ അഭിപ്രായം.
ഇയാൻ ചാപ്പലിന് മറുപടിയുമായി ഗ്ലെൻ മാക്സ് നേരിട്ടിറങ്ങി. സ്വിച് ഹിറ്റിങ് ക്രിക്കറ്റിെൻറ നിയമങ്ങൾക്കകത്തുള്ളതാണെന്നും നിരോധിക്കാനാവില്ലെന്നുമാണ് മാക്സ്വെല്ലിെൻറ വാദം. പരിണാമങ്ങൾക്ക് വിധേയമാണ് ക്രിക്കറ്റ് കളിയും. ക്രിക്കറ്റിലെ പല നിയമങ്ങളും അങ്ങനെ രൂപംകൊണ്ടതുമാണ്. ബാറ്റിങ് ഓരോ വർഷവും അങ്ങനെയാണ് മെച്ചപ്പെടുന്നത്.
വമ്പൻ സ്കോറുകൾ പിറക്കുന്നതും അതിനെ അനായാസം ചേസ് ചെയ്യുന്നതും ഈ മാറ്റങ്ങൾ കാരണമാണ്. ബൗളര്‍മാരുടെ കഴിവുകള്‍ ഓരോ കളിയിലും പരീക്ഷിക്കപ്പെടുന്നുണ്ട്. ബാറ്റ്സ്മാന്മാരെ തടയാന്‍ വേറിട്ട മാർഗങ്ങളുമായി വേണം ബൗളര്‍മാര്‍ വരാൻ എന്നും മാക്സ്വെല് പറയുന്നു.
ബൗളർ ബൗളിങ് ആരംഭിച്ച ശേഷം ബാറ്റ്സ്മാൻ ബാറ്റിങ് ശൈലി മാറ്റുന്നതാണ് സ്വിച് ഹിറ്റിങ്. അതായത് ബൗളിങ് ആരംഭിച്ചശേഷം പന്ത് പിച്ച് ചെയ്യുന്നതിനു മുമ്പായി വലം കൈയൻ ബാറ്റ്സ്മാൻ ബാറ്റ് ഇടൈങ്കയൻ ബാറ്റ്സ്മാെൻറ ദിശയിലേക്ക് മാറ്റി പന്തിനെ നേരിടുകയോ മറിച്ചോ ചെയ്യുന്നതാണ് സ്വിച് ഹിറ്റിങ്.
ഇത് ബൗളറെയും ഫീൽഡർമാരെയും ആശയക്കുഴപ്പത്തിലാക്കുന്നു. അമ്പയർമാർക്കുപോലും ഇത് പെട്ടെന്ന് തിരിച്ചറിയാനാവാതെ വരുന്നു. ഇംഗ്ലണ്ടിെൻറ മുൻ താരം കെവിൻ പീറ്റേഴ്സൺ, ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്വെൽ എന്നിവരാണ് ഇതിലൂടെ ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.