മൂന്നാം ഏകദിനം: ഇന്ത്യക്ക്​ ബാറ്റിങ്​, ടി. നടരാജന്​ അരങ്ങേറ്റം

കാൻബറ: ആസ്​ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ആശ്വാസ ജയം തേടിയിറങ്ങുന്ന ഇന്ത്യ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്തു. ആദ്യ രണ്ട്​ മത്സരങ്ങളും വിജയിച്ച ഓസീസ്​ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്​. സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ യഥാക്രമം 66, 51 റൺസുകൾക്കായിരുന്നു കംഗാരുക്കളുടെ ജയം.

ആസ്​ട്രേലിയക്കായി കാമറൂൺ ഗ്രീനും ഇന്ത്യക്കായി ടി. നടരാജനും അരങ്ങേറ്റം കുറിക്കും. നടരാജനൊപ്പം ശുഭ്​മാൻ ഗിൽ, ശർദുൽ ഠാക്കൂർ, കുൽദീപ്​ യാദവ്​ എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടി.

നവ്​ദീപ്​ സെയ്​നി, മുഹമ്മദ്​ ഷമി, യൂസ്​വേന്ദ്ര ചഹൽ, മായങ്ക്​ അഗർവാൾ എന്നിവരെയാണ്​ പുറത്തിരുത്തിയത്​. കാമറൂൺ ഗ്രീൻ, സീൻ അബോട്ട്​, ആഷ്​ടൺ അഗർ എന്നീ താരങ്ങൾക്ക്​ ഓസീസ്​ അവസരം നൽകി.

പരിക്കേറ്റ ഓപണർ ഡേവിഡ്​ വാർണറും മിച്ചൽ സ്​റ്റാർക്കും ഇല്ലാതെയാണ്​ ഓസീസ്​ പോരിനിറങ്ങുന്നത്​. പേസർ പാറ്റ്​ കമ്മിൻസിന്​ വിശ്രമം അനുവദിക്കുകയും ചെയ്​തിട്ടുണ്ട്​. വാർണറുടെ അഭാവത്തിൽ മാർനസ്​ ലബുഷെയ്​ൻ ആകും ഓസീസ്​ ഇന്നിങ്സ്​​ ഓപൺ ചെയ്യുക.

Tags:    
News Summary - T Natarajan Makes Debut, India Opt To Bat vs Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.