ജയിച്ചിട്ടും ​ദക്ഷി​ണാ​ഫ്രി​ക്ക സെമി കാണാതെ പുറത്ത്; ഗ്രൂപ്​ ജേതാക്കളായി ഇംഗ്ലണ്ട്​

ഷാ​ർ​ജ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ജയം സ്വന്തമാക്കിയിട്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വൻറി20 ലോകകപ്പിൽ സെമി കാണാതെ പുറത്ത്​. പത്ത്​ റൺസിന്​ തോറ്റിട്ടും ഇംഗ്ലണ്ട്​ റൺശരാശരിയിൽ മുമ്പന്മാരായി ഗ്രൂപ്​ ഒന്ന്​ ജേതാക്കളായി സെമിയിലെത്തി.

ആ​ദ്യം ബാ​റ്റു​ചെ​യ്​​ത്​ ര​ണ്ടിന്​ 189 റ​ൺ​സടിച്ച​ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇംഗ്ലണ്ടിനെ എട്ടിന്​ 179ലൊതുക്കി. അവസാന ഓവറിൽ ഹാട്രിക്​ നേടിയ കാഗിസോ റബാദയും രണ്ടു വിക്കറ്റ്​ വീതമെടുത്ത തബ്​റൈസ്​ ഷംസിയും ഡ്വൈൻ പ്രി​ട്ടോറിയസുമാണ്​ ഇംഗ്ലണ്ടിനെ മെരുക്കിയത്​. മുഈൻ അലി (37), ഡേവിഡ്​ മലാൻ (33), ലിയാം ലിവ്​ങ്​​സ്​റ്റോൺ (28), ജോസ്​ ബട്​ലർ (26), ജേസൺ റോയ്​ (20 റിട്ട. ഹർട്ട്​), ക്യാപ്​റ്റൻ ഓയിൻ മോർഗൻ (17) എന്നിവരാണ്​ ഇംഗ്ലണ്ട്​ നിരയിൽ ചെറുത്തുനിന്നത്​.

നേരത്തേ, അ​വ​സാ​ന ഒ​മ്പ​ത്​ ഓ​വ​റി​ൽ നൂ​റി​ലേ​റെ റ​ൺ​സ്​ സ്​​കോ​ർ ചെ​യ്​​താ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കു​തി​പ്പ്. 60 പ​ന്തി​ൽ ആ​റു സി​ക്​​സും അ​ഞ്ചു ബൗ​ണ്ട​റി​യു​മ​ട​ക്കം പു​റ​ത്താ​വാ​തെ 94 റ​ൺ​സ​ടി​ച്ച റാ​സി വാ​ൻ​ഡ​ർ ഡ്യൂ​സ​നും 25 പ​ന്തി​ൽ നാ​ലു സി​ക്​​സും ര​ണ്ടു ഫോ​റു​മാ​യി പു​റ​ത്താ​വാ​തെ 52 റ​ൺ​സെ​ടു​ത്ത എ​യ്​​ഡ​ൻ മാ​ർ​ക്ര​വും ചേ​ർ​ന്നാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ക്വി​ൻ​റ​ൺ ഡി​കോ​ക്​ 34 റ​ൺ​സെ​ടു​ത്തു. 

Tags:    
News Summary - T20 World Cup 2021: England captain Eoin Morgan wins toss, opts to bowl vs South Africa in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.