ദുബൈ: കൂട്ടിക്കിഴിക്കലുകൾക്കും വീറുറ്റ പോരാട്ടങ്ങൾക്കുമൊടുവിൽ അവശേഷിക്കുന്നത് രണ്ട് ടീമുകൾ മാത്രം. ഞായറാഴ്ച ദുബൈ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അവസാന ചിരി ആരുടേതായിരിക്കും. ഒരു മാസമായി യു.എ.ഇയെ ത്രസിപ്പിച്ച ട്വൻറി 20 ലോകകപ്പിെൻറ കലാശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രം. പുതിയ വിശ്വവിജയിയെ തേടിയുള്ള ഫൈനലിന് ഗാലറി നിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് യു.എ.ഇയിലെ ക്രിക്കറ്റ് കൂട്ടം.
മഹാമാരിക്കിടയിലും ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ടൂർണമെൻറ് പൂർത്തിയാക്കിയെന്ന ക്രെഡിറ്റിലേക്കാണ് ഇൗ സീസണിലെ േലാകകപ്പ് അടുക്കുന്നത്. കോവിഡ് മൂലം ഇന്ത്യയിൽ നിന്ന് മാറ്റിയ ടൂർണമെൻറ് യു.എ.ഇയിൽ നടത്താനും പെങ്കടുക്കാനും ലോക ക്രിക്കറ്റിലെ വൻശക്തികൾ തീരുമാനിച്ചതിെൻറ കാരണം ഇതിൽ നിന്ന് വ്യക്തമാണ്. െഎ.പി.എൽ വിജയകരമായി നടത്തിയ യു.എ.ഇയുടെ കായിക കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് ലോകകപ്പ്.
ഒരുപാട് മികച്ച മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ടൂർണമെൻറ് അവസാനിക്കുന്നത്. ബാറ്റ്സ്മാൻമാർക്ക് പ്രതീക്ഷിച്ചപോലെ റൺസൊഴുക്കാൻ കഴിഞ്ഞില്ലെങ്കിലും വീറുറ്റ പോരാട്ടങ്ങൾ നടന്നു. ബൗളർമാർക്ക് ആധിപത്യം നൽകിയ ലോകകപ്പാണ് എന്ന് പറയാം. ആദ്യമായി ട്വൻറി 20 ലോകകപ്പിൽ മൂന്ന് തവണ ഹാട്രിക് പിറക്കുന്നതിനും യു.എ.ഇ സാക്ഷ്യം വഹിച്ചു. മുൻപ് 2007 ലോകകപ്പിൽ ബ്രറ്റ്ലി എടുത്ത ഹാട്രിക് മാത്രമാണ് ഇതിന് മുൻപ് ഉണ്ടായിരുന്നത്.
ടൂർണമെൻറിെൻറ തുടക്കത്തിൽ ആരും തന്നെ സാധ്യതകൽപിക്കാഞ്ഞ ന്യൂസിലൻഡിെൻറ ഫൈനലിലേക്കുള്ള പ്രവേശനമാണ് പലരെയും അത്ഭുതപ്പെടുത്തിയത്. പാകിസ്താനോട് തോറ്റെങ്കിലും ഇന്ത്യയെ തോൽപിച്ചതാണ് കിവീസിന് സെമിയിലേക്കുള്ള വഴി എളുപ്പമാക്കിയത്. എങ്കിലും, ഫൈനലിൽ എത്തുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. സെമിയിൽ അതിശക്തരായ ഇംഗ്ലണ്ടിന് മുന്നിൽ വീഴും എന്നായിരുന്നു ഏവരും കരുതിയിരുന്നത്.
അതാണ് ന്യൂസിലൻഡിെൻറ പതിവും. എന്നാൽ, അവസാന നിമിഷത്തിലെ വെടിക്കെട്ട് ന്യൂസിലൻഡിന് അപ്രതീക്ഷിത വിജയം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിെൻറ ഫൈനലിൽ തങ്ങളെ തോൽപിച്ച ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം കൂടിയായി ഇൗ വിജയം. ഇന്ത്യ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും നിരവധി കാണികൾ ഗാലറിയിൽ എത്തിയിരുന്നു. മറ്റ് ഏഷ്യൻ രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവയുടെ മത്സരങ്ങൾക്കും കാണികൾ ഒഴുകിയെത്തി. ഫൈനലിലും കാണികൾ ഒഴുകമെന്നാണ് പ്രതീക്ഷിക്കുന്നത്. t20worldcup.com/tickets എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. 400 ദിർഹമാണ് കുറഞ്ഞ നിരക്ക്. ലോകകപ്പ് ഫൈനലിലെത്തിയ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിെൻറ ആഹ്ലാദം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.