മുൻ ആസ്ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡനെ പാകിസ്താൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകനായി തെരഞ്ഞെടുത്തു. മുൻ ദക്ഷിണാഫ്രിക്കൻ താരം വെർനൺ ഫിൻലാൻഡറെയും പരിശീലക ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പി.സി.ബി ചെയര്‍മാനായി നിയമിതനായ റമീസ് രാജയാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ കൂടുതല്‍ ആക്രമണോത്സുകവും മികവുറ്റതുമായ പ്രകടനം ടീം നടത്തുമെന്നും അതിനുവേണ്ടിയാണ് പുതിയ നിയമനമെന്നും റമീസ് രാജ പ്രതികരിച്ചു.
'ലോകകപ്പുകളില്‍ വിജയിച്ച് പരിചയമുള്ള താരമാണ് ഹെയ്ഡന്‍. ഒരു ആസ്‌ട്രേലിയന്‍ താരം ടീമിനൊപ്പമുണ്ടാകുന്നത് മുതല്‍ക്കൂട്ടാണ്,' -റമീസ് രാജ പറഞ്ഞു. ഫിന്‍ലാന്‍ഡറെ തനിക്ക് നന്നായി അറിയാമെന്നും ഒാസീസിനെതിരെ മികച്ച പ്രകടനം നടത്തിയ താരത്തിെൻറ സേവനം ടീമിെൻറ ബൗളിങ്ങിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇരുവരും ആദ്യമായാണ് പരിശീലകസ്ഥാനത്തേക്ക് എത്തുന്നത്. പരിശീലക സംഘത്തിൽ ഹെയ്ഡനും ഫിൻലാൻഡറിലും എന്തായിരിക്കും റോളെന്ന് ഇപ്പോൾ വ്യക്തമല്ല, എന്നാൽ, ഇരുവർക്കുമൊപ്പം ഒരു മുഖ്യ പരിശീലകനെ കൂടി നിയമിക്കുമെന്നും റമീസ് രാജ കൂട്ടിച്ചേർത്തു.
Just in: Matthew Hayden and Vernon Philander will be joining Pakistan's coaching staff ahead of the #T20WorldCup pic.twitter.com/chWz0B6M7P
— ESPNcricinfo (@ESPNcricinfo) September 13, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.