മുംബൈ: കോവിഡ് വ്യാപന ഭീതിയില്‍ ഐ.പി.എല്‍ മാറ്റിവെച്ചതോടെ ഇന്ത്യ വേദിയാകുന്ന ട്വൻറി-20 ലോകകപ്പും ആശങ്കയില്‍. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം അടങ്ങിയില്ലെങ്കില്‍ ലോകകപ്പ് മാറ്റിയേക്കുമെന്നാണ് വിവരം.
നവംബറിൽ ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് ലോകകപ്പ് വേദി മാറ്റാൻ ആലോചന നടക്കുന്നത്. ജൂണില്‍ നടക്കുന്ന ഐ.സി.സി യോഗത്തിലാകും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക. പുതിയ വേദിയായി യു.എ.ഇയെ തിരഞ്ഞെടുക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം ആസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.