ദുബായ്: ട്വൻറി 20 ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കൊക്കകോള കുപ്പി എടുത്തുമാറ്റി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. വാര്‍ത്താസമ്മേളനത്തിനായി എത്തിയ വാര്‍ണര്‍ കസേരയില്‍ ഇരുന്ന ശേഷം മേശപ്പുറത്തുണ്ടായിരുന്ന കൊക്കകോളയുടെ രണ്ട് കുപ്പികള്‍ എടുത്തു മാറ്റുകയായിരുന്നു. എന്നാല്‍ തിരികെ മേശയില്‍ തന്നെ വെക്കണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചതോടെ വാര്‍ണര്‍ കോളകുപ്പി തിരികെ വെച്ചു.
കഴിഞ്ഞ യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തരത്തില്‍ കൊക്കോക്കോള കുപ്പി എടുത്തുമാറ്റിയിരുന്നു. കോള കുടിക്കരുതെന്നും വെള്ളം കുടിക്കണമെന്നുമാണ് അന്ന് റൊണാൾഡോ പറഞ്ഞത്. ഹംഗറിക്കെതിരായ മത്സരത്തിനു മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിലാണ് റൊണാൾഡോ മേശപ്പുറത്തിരുന്ന കൊക്കകോള നീക്കം ചെയ്ത് വെള്ളം കുടിക്കാൻ ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെ ഫ്രാൻസിെൻറ പോൾ പോഗ്ബ മേശപ്പുറത്തുനിന്ന് മദ്യക്കുപ്പി നീക്കം ചെയ്തിരുന്നു.
— Hassam (@Nasha_e_cricket) October 28, 2021
ക്രിസ്റ്റ്യാനോയുടെ നടപടിയിൽ നീരസം പ്രകടിപ്പിച്ച് യൂറോകപ്പ് സംഘാടകരായ യുവേഫ രംഗത്തെത്തിയിരുന്നു. സ്പോൺസർമാരുമായുണ്ടാക്കിയ കരാർ പാലിക്കാൻ ടീമുകളും കളിക്കാരും ബാധ്യസ്ഥരാണെന്ന് യുവേഫ അഭിപ്രായപ്പെട്ടു. ഫുട്ബാളിെൻറ വികസനത്തിനും നടത്തിപ്പിനും സ്പോൺസർമാർ അത്യാവശ്യമാണ്. അവരുമായി ഏർപ്പെട്ട കരാറിനെ മാനിക്കണമെന്നും യുവേഫ അഭ്യർഥിച്ചിരുന്നു. മുസ്ലിമായ പോഗ്ബയുടെ നടപടി വിശ്വാസപരമായതിനാൽ ഗൗരവത്തിലെടുക്കുന്നില്ലെന്നും എന്നാൽ റൊണാൾഡോ ചെയ്തത് അങ്ങനെയല്ലെന്നും ടൂർണമെൻറ് ഡയറക്ടർ മാർട്ടിൻ കല്ലൻ അന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.