ഫീൽഡ് സെറ്റിങ്ങിൽ രോഹിതുമായി സംസാരിച്ച് മദ്‍വാൾ, അടുത്തെത്തിയ പാണ്ഡ്യയെ തിരിഞ്ഞുനോക്കിയില്ല; വിഡിയോ ചർച്ചയാക്കി ആരാധകർ

മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എൽ പോരാട്ടത്തിന് പിന്നാലെ മുംബൈ താരങ്ങളുടെ വിഡിയോ ചർച്ചയാക്കി ആരാധകർ. രോഹിത് ശർമയെ നായക സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം അദ്ദേഹത്തെ പിന്തുണക്കുന്നവരും ഹാർദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുമായി ടീം അംഗങ്ങൾ രണ്ട് വിഭാഗമായി തിരി​ഞ്ഞെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ വാദം സ്ഥാപിക്കാൻ സമൂഹ മാധ്യമങ്ങളിൽ പുതിയ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

അവസാന ഓവർ എറിയാനെത്തിയ ആകാശ് മദ്‍വാൾ ഫീൽഡ് സെറ്റ് ചെയ്യുന്നത് സംബന്ധിച്ച് മുൻ ക്യാപ്റ്റൻ രോഹിത് ശർമയുമായി സംസാരിക്കുമ്പോൾ അടു​ത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഈ സമയത്ത് പഞ്ചാബ് കിങ്സിന് ജയിക്കാൻ ആറ് പന്തിൽ 12 റൺസാണ് വേണ്ടിയിരുന്നത്. അവസാന വിക്കറ്റാണെങ്കിലും കഗിസൊ റബാദ ക്രീസിലുള്ളപ്പോൾ ജയം പിടിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ്. ഈ സമയത്താണ് ഫീൽഡ് സെറ്റ് ചെയ്യുന്നതിനെ ചൊല്ലി രോഹിതും മദ്‍വാളും തമ്മിൽ ചർച്ച നടക്കുന്നത്. എന്നാൽ, മദ്‍വാൾ ഹാർദിക് പാണ്ഡ്യ​യോട് ഒന്നും സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. റബാദ റണ്ണൗട്ടായതോടെ പഞ്ചാബ് 183 റൺസിന് പുറത്താവുകയും മുംബൈ ഒമ്പത് റൺസിന്റെ വിജയം നേടുകയും ചെയ്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാർ യാദവിന്റെ അർധസെഞ്ച്വറിയുടെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് അടിച്ചത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മുംബൈയെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. അശുതോഷ് ശർമയുടെയും അർധശതകവും ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ടുമാണ് പഞ്ചാബിനെ വിജയത്തോടടുപ്പിച്ചത്.

Tags:    
News Summary - Talking to Rohit in the field setting, Madhwal didn't look back to Pandya; Fans discussed the video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.